Blog

ബിജു രമേശിനെ തടഞ്ഞു

രാത്രി അരുവിക്കരയിലെ കോൺഗ്രസ് പ്രവർത്തകന്റെ വീട്ടിലെത്തിയ ബിജു രമേശിനെ തടഞ്ഞ് ഡി വൈ എഫ്ഐ പ്രവർത്തകർ: അടൂർ പ്രകാശിന് വേണ്ടി കോളനിയിൽ പണം വിതരണം ചെയ്യാൻ എത്തിയത് എന്ന് ആരോപണം;

ആറ്റിങ്ങലില്‍: വ്യവസായി ബിജു രമേശിനെ ഡിവൈഎഫ്‌ഐ പ്രവർത്തകർ തടഞ്ഞു. വോട്ടർമാർക്ക് പണം നല്‍കിയെന്ന് ആരോപിച്ചാണ് ബിജുരമേശിനെ തടഞ്ഞത്. അടൂർ പ്രകാശിന് വേണ്ടി പണം നല്‍കിയെന്നാണ് ആരോപണം. കോണ്‍ഗ്രസ് പ്രവർത്തകന്റെ വീട്ടില്‍ ആണ് വന്നതെന്ന് ബിജു രമേശ് പറഞ്ഞു. തെരഞ്ഞെടുപ്പ് സ്ക്വാഡ് നടത്തിയ പരിശോധനയില്‍ പണം കണ്ടെത്താനായില്ല.

അരുവിക്കര വടക്കേമലയില്‍ കോണ്‍ഗ്രസ് ബ്ലോക്ക് സെക്രട്ടറി സുരേഷിന്റെ വീട്ടിലായിരുന്നു ബിജു രമേശ് എത്തിയത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് ബിജു രമേശിനെ അരുവിക്കര സ്റ്റേഷനിലേക്ക് മാറ്റി. ആറ്റിങ്ങല്‍ മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായ അടൂര്‍ പ്രകാശും വ്യവസായി ബിജു രമേശും അടുത്ത ബന്ധുക്കളാണ്. അടൂര്‍ പ്രകാശിന്റെ മകന്റെ ഭാര്യ ബിജു രമേശിന്റെ മകളാണ്. .

മുൻപ് യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ബജറ്റ് കോഴ വിവാദത്തില്‍ കെഎം മാണിയെ പ്രതിക്കൂട്ടിലാക്കിയത് ഇദ്ദേഹത്തിന്റെ ആരോപണങ്ങളായിരുന്നു. രാജധാനി ഗ്രൂപ്പിന്റെ ചെയര്‍മാനായ ബിജു രമേശ് നിരവധി ബാറുകളുടെ ഉടമയാണ്. സിപിഎം നേതൃത്വം ബിജു രമേശിനെതിരെ പരാതി നല്‍കി. അതേസമയം ബിജു രമേശ് ഇവിടെ എത്തിയതറിഞ്ഞ് പിന്നാലെ വന്ന ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ഇദ്ദേഹത്തെ മര്‍ദ്ദിച്ചെന്നും പരാതിയുണ്ട്..

Leave a Reply

Your email address will not be published. Required fields are marked *