Blog

തൂങ്ങിമരിച്ച നിലയിൽ

ആലപ്പുഴ പുല്ല്കുളങ്ങരയില്‍ ഏഴാം ക്ലാസ്സ്‌ വിദ്യാർത്ഥി തൂങ്ങി മരിച്ചു. കരിപ്പോലില്‍ തങ്കച്ചന്റെയും സിന്ധുവിന്റെയും മകൻ ആദിത്യനാണ് മരിച്ചത്. 12 വയസായിരുന്നു. ടിവി കാണുന്നതുമായി ബന്ധപ്പെട്ട് വീട്ടില്‍ അമ്മയോട് വഴക്കിട്ട ശേഷമായിരുന്നു ആത്മഹത്യയെന്ന് പൊലീസ് പറയുന്നു. അമ്മ സിന്ധു ടിവിയുടെ റിമോട്ട് മാറ്റിവച്ചിരുന്നു

റിമോട്ട് തരണമെന്ന് ആദിത്യൻ ആവശ്യപ്പെട്ടെങ്കിലും അമ്മ നല്‍കിയില്ല. പിന്നാലെ ആദിത്യൻ മുറിയില്‍ കയറി വാതിലടച്ചു. ശേഷം മുറിക്കുള്ളിലെ ജനല്‍ കമ്ബിയില്‍ തൂങ്ങിമരിച്ചുവെന്നാണ് പൊലീസ് പറയുന്നത്. മൃതദേഹം ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്മോര്‍ട്ടത്തിനും നിയമപരമായ നടപടിക്രമങ്ങള്‍ക്കും ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കുമെന്ന് പൊലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *