കലാഗ്രാമം4-ാം വാർഷികംവർക്കല: മർക്കടമുക്ക് പാലച്ചിറകേന്ദ്രമായി പ്രവർത്തിക്കുന്ന കലാഗ്രാമത്തിന്റെ 4-ാമത് വാർഷികം ആറ്റിങ്ങൽ വീരകേരളപുരംശ്രീകൃഷ്ണസ്വാമി ക്ഷേത്ര ഓഡിറ്റോറിയത്തിൽ 25 ന് നടക്കും,സാംസ്കാരിക സമ്മേളനം വെൽക്കം ഡാൻസ്, അമൃതധാര സംഗീതസദസ്,ഗാനമേള എന്നിവയാണ് പ്രധാന പരിപാടികൾ.ആറ്റിങ്ങൽ മുനിസിപ്പൽ ചെയർപേഴ്സൺഅഡ്വ.എസ്.കുമാരിഅദ്ധ്യക്ഷത വഹിക്കുന്ന സാംസ്കാരിക സമ്മേളനത്തിൽ വച്ച് ശിവഗിരി ശ്രീനാരായണ ധർമ്മസംഘംജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ,ഗായിക ലതികടീച്ചർ എന്നിവർക്ക് ഉപഹാരങ്ങൾ നൽകിആദരിക്കും. വൈകിട്ട് 4ന് ആരംഭിക്കുന്ന സാംസ്കാരിക സമ്മേളനത്തിൽ വർക്കല മുനിസിപ്പാലിറ്റിചെയർമാൻ കെ.എം. ലാജി, ശ്രീപാദം ടെമ്പിൾസ് ചാരിറ്റി ട്രസ്റ്റ് പ്രസിഡന്റ് തോട്ടക്കാട് ശശി,പ്രവാസി Read More…
നിലമേൽ. തിരുവനന്തപുരത്തുനിന്ന് കൊട്ടാരക്കരയിലേക്ക് വരുകയായിരുന്ന കെഎസ്ആർടിസി ബസിൽ തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന അയ്യപ്പഭക്തരുടെ കാറും കൂട്ടിയിടിക്കുകയായിരുന്നു. തിരുവനന്തപുരം പൂജപ്പുര പുന്നക്കാമുകൾ സ്വദേശികളായ ബിച്ചു ചന്ദ്രൻ,(38) സതീഷ് (45), എന്നിവരാണ് മരിച്ചത്. ദേവപ്രയാഗ് (7) എന്ന കുട്ടിയുടെനില അതീവഗുരുതരം.കുഞ്ഞ് വെന്റിലേറ്ററിലാണ്. ശബരിമല നിന്നു മടങ്ങുകയായിരുന്നു കാർ യാത്രക്കാർ നിലമേൽ കണ്ണങ്കോട് വെച്ചാണ് അപകടംഗുരുതരമായി പരിക്കേറ്റ കാറിൽ ഉണ്ടായിരുന്നവരെ ഗോകുലം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു ഫയർഫോഴ്സ് സംഘം എത്തി കാർ വെട്ടിപ്പൊളിച്ചാണ് ഒരാളെ പുറത്തെടുത്തത്..
ലഹരിക്കെതിരെദീപശിഖ യാത്ര വക്കം ഗവൺമെന്റ് വി. എച്ച്. എസിലെ കുട്ടി പോലീസും ലഹരി വിരുദ്ധ ക്ലബ്ബും സംയുക്തമായി ലഹരിക്കെതിരെ ദീപശിഖയാത്ര സംഘടിപ്പിച്ചു. സ്കൂൾ അങ്കണത്തിൽ നിന്നും ആരംഭിച്ച ദീപ ശിഖ യാത്ര എച്ച്.എം ബിന്ദു സി.എസ്, കടയ്ക്കാവൂർ( S.I) ജയപ്രസാദും ചേർന്ന് വിദ്യാർത്ഥികൾക്ക് കൈമാറി. ദീപശിഖയാത്ര സ്വാതന്ത്ര്യ സമരത്തിന്റെ ചരിത്രമുറങ്ങുന്ന മണ്ണായ I.N.A ഹീറോ.വക്കം ഖാദറിന്റെ സ്മൃതി മന്ദിരത്തിൽ എത്തിച്ചേർന്നു. നൂറുകണക്കിന് വിദ്യാർത്ഥികൾ പങ്കെടുത്ത ഈ ദീപശിഖാ യാത്ര വീരപുത്രന്റെ മണ്ണിൽ എത്തി. ലഹരിക്കെതിരെയുള്ള ഈ ദീപം Read More…