ബസിൽ ലൈംഗികാതിക്രമം നടത്തിയെന്ന ആരോപണത്തിന് പിന്നാലെ കോഴിക്കോട് സ്വദേശി ദീപക് ജീവനൊടുക്കിയ സംഭവത്തിൽ പ്രതി ഷിംജിത മുസ്തഫ മുൻകൂർജാമ്യാപേക്ഷ സമർപ്പിച്ചു. കോഴിക്കോട് ജില്ലാ കോടതി അപേക്ഷ നാളെ പരിഗണിക്കും. ഷിംജിത മുസ്തഫയ്ക്കായി ലുക്കൗട്ട് നോട്ടീസ് പൊലീസ് പുറത്തിറക്കിയിരുന്നു.ഒളിവിൽ കഴിയുന്ന പ്രതി വിദേശത്തേക്ക് കടക്കാനുള്ള സാധ്യത കണക്കിലെടുത്താണ് പൊലീസിന്റെ നടപടി. കേസിൽ നിർണായകമായ ഷിംജിത പകർത്തിയ ദൃശ്യങ്ങൾ കണ്ടെത്താൻ പോലീസ് അന്വേഷണം തുടരുകയാണ്. ദൃശ്യങ്ങൾ ചിത്രീകരിച്ച ഫോൺ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ഇതിനിടെ പോലീസിനെതിരെ ഗുരുതര ആരോപണമായി ദീപക്കിന്റെ ബന്ധുക്കൾ Read More…
തിരുവനന്തപുരം: ചട്ടങ്ങൾ പാലിക്കാത്തതിനെ തുടർന്ന് ഹൈക്കോടതി സത്യപ്രതിജ്ഞ അസാധുവാക്കിയ തിരുവനന്തപുരം കോര്‍പ്പറേഷനിലെ 19 ബിജെപി കൗണ്‍സിലര്‍മാര്‍ വീണ്ടും സത്യപ്രതിജ്ഞ ചെയ്തു. സത്യപ്രതിജ്ഞ റദ്ദാക്കപ്പെട്ട 20 അംഗങ്ങളില്‍ 19 അംഗങ്ങളാണ് വീണ്ടും സത്യപ്രതിജ്ഞ ചെയ്തത്. 4.30ന് കോര്‍പ്പറേഷനില്‍ വെച്ചാണ് ചടങ്ങ് സംഘടിപ്പിച്ചത്. മേയര്‍ വി വി രാജേഷ് സത്യവാചകം ചൊല്ലിക്കൊടുത്തു.എന്നാല്‍ കാപ്പ കേസ് ചുമത്തപ്പെട്ട് ജയിലില്‍ കഴിയുന്ന ആര് സുഗതന് ഇന്ന് സത്യ പ്രതിജ്ഞ ചെയ്യാന്‍ കഴിഞ്ഞില്ല. ദൈവങ്ങളുടെയും ബലിദാനികളുടെയും പേരിൽ സത്യപ്രതിജ്ഞ ചെയ്തതിനെ തുടർന്ന് 20 പേരുടെ Read More…
വെള്ളല്ലൂർ സംഭവത്തിൽ കിളിമാനൂർ പൊലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു. സംഭവസ്ഥലത്ത് ഫോറൻസിക്, ബോംബ് സ്കോഡ്, ഡോഗ്സ്കോഡ് എന്നീ വിഭാഗങ്ങൾ പരിശോധന നടത്തി. ചെറിയ പടക്കങ്ങളും, വെടിമരുന്ന് തുടങ്ങിയവ കണ്ടെടുത്തു. നിർമ്മാണം പൂർത്തിയാകാത്ത പഴയവീട്ടിനുള്ളിൽ ഗ്ലാസും അലുമിനിയം ഫേബ്രിക്കേഷനും ചെയ്തു ഒരു ക്യാബിൻ നിർമ്മിച്ചിരുന്നു. ഇതിനുള്ളിൽ ആയിരുന്നു ക്രൂര മർദ്ദനം നടന്നത്. അനിൽകുമാറിനെ ക്രൂരമായി മർദ്ദിക്കുന്നതിനിടയിൽ മകളെ വിവാഹം ചെയ്തു തരുന്നത് സംബന്ധിച്ചു ഉടൻ തീരുമാനമെടുത്തില്ലെങ്കിൽ കുടുംബത്തെ മുഴുവൻ വകവരുത്തും എന്നായിരുന്നു ഭീഷണി. കുറച്ചുനാൾ മുൻപ് ഇവരുടെ സമീപത്തുള്ള Read More…