ആറ്റിങ്ങൽ :പൊയ്കമുക്ക് ഭാമേശ്വരം (മണ്ണുവീട്ടിൽ )ജയചന്ദ്രന്റെയും, ശ്രീലതയുടെയും മകൾ പ്രിയങ്ക (29)നിര്യാതയായി.ഭർത്താവ് ആകാശ്, മകൾ ആഷിയ.സഹോദരി പവിത്ര. സംസ്കാരം ഇന്ന് വൈകുന്നേരം വീട്ടുവളപ്പിൽ നടന്നു.
അടിവാരം പൊട്ടികൈയില് തോട്ടില് അലക്കിക്കൊണ്ടിരുന്ന യുവതി ഒഴുക്കില്പ്പെട്ട് മരിച്ചു. അടിവാരം കിളിയൻകോടൻ വീട്ടില് സജ്നയാണ് മരിച്ചത്. അലക്കിക്കൊണ്ടിരിക്കെ ഉണ്ടായ മലവെള്ളപ്പാച്ചിലില് അകപ്പെട്ട് കാണാതായ സജ്നയ്ക്കായി തിരച്ചില് നടത്തിയിരുന്നു. മൂന്ന് കിലോമീറ്റർ അകലെ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. സജ്നയ്ക്ക് ഒപ്പമുണ്ടായിരുന്ന മറ്റൊരു യുവതി അപകടത്തില് നിന്ന് രക്ഷപ്പെട്ടിരുന്നു. ഇവരാണ് സജ്ന ഒഴുക്കില്പെട്ട വിവരം നാട്ടുകാരെ അറിയിച്ചത്.
ആറ്റിങ്ങൽ, മാമം, വെഞ്ഞാറമൂട് ഈ പ്രദേശങ്ങളിൽ എവിടെയോ ഉള്ള വ്യക്തിയാണ് ഇദ്ദേഹം. ഇദ്ദേഹം ഇപ്പോൾ ദുബായ് ഹോസ്പിറ്റലിൽ വളരെ ക്രിട്ടിക്കൽ സ്റ്റേജിലാണ് .ഇദ്ദേഹത്തെ അറിയാവുന്നവർ ആരെങ്കിലും ഉണ്ടെങ്കിൽ ബന്ധുക്കളെ കണ്ടെത്തുന്നതിനു വേണ്ടി 9745008861 നമ്പറിൽ കോൺടാക്ട് ചെയ്യുക.പ്ലീസ് മാക്സിമം ഷെയർ.
മലപ്പുറം: പ്രണയം നടിച്ച് യുവതിയുടെ നഗ്ന ചിത്രങ്ങൾ വീഡിയോ കോൾ വഴി കൈക്കലാക്കി പ്രചരിപ്പിച്ച കേസിൽ ഇരട്ട സഹോദരങ്ങൾ പിടിയിൽ. കാളികാവ് അഞ്ചച്ചവടി കാണാഞ്ചേരി ഹസൈനാർ (21), ഹുസൈൻ (21) എന്നിവരാണ് പിടിയിലായത്. നിലമ്പൂർ ചന്തക്കുന്നിൽ വാടകയ്ക്ക് താമസിക്കുന്നതിനിടയിൽ പരിചയപ്പെട്ട യുവതിയോട് ഹസൈനാരാണ് ആദ്യം പ്രണയം നടിച്ചതെന്ന് പൊലീസ് പറഞ്ഞു. തുടർന്ന് സഹോദരങ്ങൾ വയനാട് ചുള്ളിയോട്ടിലേക്ക് താമസം മാറിയിരുന്നു. ഇതിനിടയിൽ ഹുസൈനുമായും യുവതി പരിചയത്തിലാകുകയായിരുന്നു. ഹുസൈനും യുവതിയോട് മൊബൈൽ ഫോൺ വഴി പ്രണയാഭ്യർത്ഥന നടത്തിയെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. Read More…