മാമം , തക്ഷശില ലൈബ്രറി
പ്ലാസ്റ്റിക് മുക്ത ഭാരതം….
ലോക പരിസ്ഥിതി ദിനത്തിൻ്റെ ഭാഗമായി തക്ഷശില ലൈബ്രറിയുടെ “എൻ്റെ കേരളം ഹരിത കേരളം” പദ്ധതിയുടെ തുടക്കം ജി വി ആർ എം യു പി സ്കൂൾ അംങ്കണത്തിൽ വൃക്ഷ തൈ നട്ടുകൊണ്ട് തക്ഷശിലയുടെ പ്രസിഡൻ്റെ ശ്രീ ജയകുമാറും സെക്രട്ടറി ശ്രീ രഞ്ജിത്ത് കുമാറും ചേർന്ന് നിർവഹിച്ചു. താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം ശ്രീ നന്ദു നാരായൺ, ശ്രീ ശ്യം കൃഷ്ണ വനിതാ വേദി ചെയർപേഴ്സൺ ശ്രീമതി പി ജി ഉഷ എന്നിവർ ആശംസകൾ നേർന്നു.


