കൈക്കൂലി വാങ്ങുന്നതിനിടയില്‍ വില്ലേജ് ഓഫീസറെ വിജിലന്‍സ് പിടികൂടി.,,, സംഭവം കിളിമാനൂരിൽ തിരുവനന്തപുരം കിളിമാനൂര്‍ പഴയകുന്നുമ്മേല്‍ വില്ലേജ് ഓഫീസറായ വിജയകുമാറിനെയാണ് വിജിലന്‍സ് പിടികൂടിയത്. 5,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടയിലായിരുന്നു സംഭവം. പഴയകുന്നുമ്മേല്‍ സ്വദേശിയുടെ പരാതിയിലാണ് നടപടി. പരാതിക്കാരന്റെ പേരില്‍ 34 സെന്റ് വസ്തു ഡാറ്റാ ബാങ്കില്‍ വയല്‍ എന്ന് രേഖപ്പെടുത്തിയിരിക്കുന്നത് കര ഭൂമിയാക്കുന്നതിന് ഓണ്‍ ലൈനില്‍ അപേക്ഷ നല്‍കിയിരുന്നു. തിരുവനന്തപുരം കളക്ടറേറ്റിലെയും ചിറയിന്‍കീഴ് താലൂക്ക് ഓഫീസിലെയും നടപടികള്‍ക്ക് ശേഷം ഫയല്‍ പഴയകുന്നുമ്മേല്‍ വില്ലേജ് ഓഫീസില്‍ എത്തി. എന്നാല്‍ വില്ലേജ് Read More…
കടയ്ക്കാവൂർ എസ് എസ് നടനസഭയുടെ 79 എന്ന നാടകത്തിന് തിരിതെളിഞ്ഞു. പ്രവാസിയും നാടക കൃത്തുമായ കടയ്ക്കാവൂർ അജയബോസ് നിർമ്മിക്കുന്ന ഈ നാടകം മലയാളത്തിന്റെ സൂപ്പർഹിറ്റ് കൂട്ടുകെട്ടായാ മുഹാദ് വെമ്പായം -സുരേഷ് ദിവാകരൻ ആണ് രചനയും സംവിധാനവും നിർവ്വഹിക്കുന്നത് ആറ്റിങ്ങൽ: കടയ്ക്കാവൂർ എസ്.എസ് നടനസഭയുടെ എഴുപത്തിഒൻപത് എന്ന നാടകത്തിന്റെപൂജാകർമ്മം പേരേറ്റിൽ ഭഗവതിപുരം ഭദ്രാദേവീക്ഷേത്രത്തിൽ നടന്നു. നാടകകൃത്ത് കടയ്ക്കാവൂർ അജയബോസ് ഭദ്രദീപംതെളിച്ചു. നാടക രചയിതാവ് മുഹാദ് വെമ്പായം,സംവിധായകൻസുരേഷ് ദിവാകർ,നടൻ തോമ്പിൽ രാജശേഖരൻ,കൃഷ്ണകുമാർ പള്ളിപ്പുറം,ഡോ.എം.ജയരാജ്, ബി.കെ.സൈജുരാജ്, വക്കംബോബൻ,അനിൽ ആർ.തമ്പി,വക്കം സുധി, മകം Read More…
പാലക്കാട്: പാലക്കാട് തിരുമിറ്റക്കോട് നെല്ലിക്കാട്ടിരിയിൽ 7 വയസുകാരനെ നായ്ക്കൾ സംഘം ചേർന്ന് അക്രമിച്ചു. പെട്ടിക്കട സ്വദേശിയായ കുന്നു പുറത്ത് സക്കീർ ഹുസൈന്റെ മകൻ മുഹമ്മദ് ഹിഷാനെയാണ് തെരുവ് നായ്ക്കൾ കൂട്ടം ചേര്‍ന്ന് കടിച്ച് പരിക്കേല്‍പ്പിച്ചത്. കയ്യിനും കാലിനും തുടയുടെ മുകൾ ഭാഗത്ത് നിന്നുമെല്ലാം മാംസം കടിച്ചെടുത്ത നിലയിലാണുള്ളത്. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ തൃശൂർ മെഡിക്കൽ കോളേജിൽ അതീവ സുരക്ഷാ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കയാണ്. നിലവില്‍ കുട്ടി ഗുരുതരാവസ്ഥ തരണം ചെയ്തതായി ആശുപത്രി അധികൃതർ അറിയിച്ചു. കുട്ടിയെ നാളെ ഡിസ്ചാര്‍ജ് Read More…