തിരുവനന്തപുരം അജന്ത തിയേറ്റർ ഗ്രൂപ്പിന്റെ പ്രഥമ നാടകമായ മൊഴിയുടെ ഇരുന്നൂറാമത് വേദി ഇന്നലെ വെഞ്ഞാറമൂട് മുത്തിപാറ ധന്യാ നാടക ഗ്രാമത്തിൽ വാമനപുരം എം എൽ എ ശ്രീ. ഡി കെ മുരളി ഉദ്ഘാടനം നിർവഹിച്ചു. ശ്രീ അയിലം ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ച ചടങ്ങ് മൊഴി യുടെ രചയിതാവ് കൂടിയായ മുഹാദ് വെമ്പായം സ്വാഗതം പറഞു. നാടക രംഗത്തെ പ്രതിഭകളായ സതീഷ് സംഗമിത്ര, വക്കം ജയലാൽ, മണക്കാട് ലീല, ശ്രീകല, സംവിധായകൻ സുരേഷ് ദിവാകാരൻ,സതീഷ് കെ സതീഷ്, പൂജ ഗ്രൂപ്പ് എം ഡി സിമി ഇക്ബാൽ തുടങ്ങിയ പ്രഗത്ഭർ സംഗമിച്ച ചടങ്ങിൽ ഉദയൻ കലാനികേതൻ നന്ദി പറഞ്ഞു.ചടങ്ങിൽ അമ്പതോളം കലാകാരന്മർക്ക് ഉപഹാരം നൽകി ആദരിച്ചു
തുടർന്ന് മൊഴി നാടകം വേദിയിൽ അവതരിപ്പിച്ചു.