മാമം,തക്ഷശില ലൈബ്രറിയിൽ ഗ്രന്ഥശാല ദിനം ആചരിച്ചു.
ലൈബ്രറി അങ്കണത്തിൽ വച്ചു നടന്ന ചടങ്ങിൽ തിരു :ജില്ലാ ലൈബ്രറി കൌൺസിൽ മെമ്പർ ശ്രീ ഗിരി കെ എസിന്റെ സാന്നിധ്യത്തിൽ പ്രസിഡന്റ് ജയകുമാർ പതാക ഉയർത്തി. തുടർന്ന് ശ്രീ ഗിരി കെ എസ്സ് ലൈബ്രറിയുടെ പുസ്തക സമാഹരണം ഉത്ഘാടനം ചിറയിൻകീഴിലെ പൂരം ഫാൻസി കട ഉടമ ശ്രീമതി സിന്ധു മധു വിൽനിന്ന് പുസ്തകങ്ങൾ സ്വീകരിച്ച് നിർവ്വഹിക്കുകയും, അംഗത്വ വിതരണ ഉത്ഘാടനം ലൈബ്രറി സെക്രട്ടറി ശ്രീ രഞ്ജിത്ത് കുമാർ ശ്രീമതി ഗായത്രിക്കു നൽകി നിർവ്വഹിക്കുകയും ചെയ്യ്തു. ലൈബ്രറി എക്സിക്യൂട്ടീവ് അംഗം ശ്രീ ശ്രീജിത്ത്, ബ്രദേഴ്സ് കൺസ്ട്രക്ഷൻ എം.ഡി ശ്രീ മധു എസ്സ് ,ലൈബറി വനിതാവേദി ,ബാലവേദി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.


