നാടകം കാണുവാൻ… നാടക പ്രേമികൾക്കായി നാടക വണ്ടി പുറപ്പെടുന്നു…..
നാടകം കളിക്കാൻ വേണ്ടി മാത്രം നാടിന്റെ നാനാഭാഗത്ത് പോകുന്ന നാടക വണ്ടി നാടക പ്രേമികളെ നാടകം കാണിക്കാനും കൊണ്ടുപോകാൻ തയ്യാറായി നിൽക്കുന്നു.
ഒരു നൂറ്റാണ്ട് പഴക്കമുള്ള കടയ്ക്കാവൂർ ട .ട നടനസഭയാണ് പുതിയൊരു നാടക സംസ്കാരത്തിന് വഴി ഒരുക്കുന്നതു .
വക്കം, കടയ്ക്കാവൂർ ,അഞ്ചുതെങ്ങ് പ്രദേശങ്ങളിലുള്ള നാടക പ്രേമികൾക്ക് കൊല്ലത്തും തിരുവനന്തപുരത്തും ഒക്കെ ഒറ്റയ്ക്ക് പോയി നാടകം കണ്ട് തിരിച്ച് വരാൻ ബൃദ്ധി മുട്ടാണ്. പ്രത്യേകിച്ചും പ്രായമായവർക്ക്.ആ ബുദ്ധിമുട്ട് കണക്കിലെടു ഞാണ് അവർക്ക് വേണ്ടി കാണി കൂട്ടം എന്ന പേരിൽ നാടക വണ്ടി ഒരുങ്ങുന്നത്. നാടകം കാണിച്ച് തിരിച്ച് വീടുകളിലെത്തിക്കുന്നു.ഇതൊരു നാടക ഉല്ലാസ യാത്ര കൂടി ആണ്. മടങ്ങിവരുമ്പോൾ തന്നെ കണ്ട നാടകത്തെ കുറിച്ചുള്ള ചർച്ചയും വണ്ടിക്കുള്ളിൽ തന്നെ നടക്കുന്നു.
പാരി പള്ളിയിൽ ഈ മാസം 21 ന് നടക്കുന്ന വിക്ടറി ആർട്സ് ക്ലബ്ബ് എന്ന നാടകത്തോടെ കാണി കൂട്ടം യാത്ര തിരിക്കുന്നു.
കൂടെ കൂടാൻ താത്പര്യമുള്ള നാടക പ്രേമികൾ താഴെ കാണുന്ന നമ്പറുകളിൽ ബന്ധപെടേണ്ടതാണ്.
ഷിബു കടക്കാവൂർ (9539396458), കടക്കാവൂർ അജയബോസ് (9605732141).


