പത്തനംതിട്ടയിൽ ശബരിമല തീര്‍ഥാടകരുടെ ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരു കുടുംബത്തിലെ നാലുപേര്‍ മരിച്ചു. കൂടല്‍ മുറിഞ്ഞകല്ലില്‍ ആണ് അപകടം നടന്നത്. കോന്നി മല്ലശ്ശേരി വട്ടക്കുളഞ്ഞി സ്വദേശികളായ മത്തായി ഈപ്പന്, അനു, നിഖില്‍ എന്നിവരെ തിരിച്ചറിഞ്ഞു. തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നെത്തിയ കുടുംബം സഞ്ചരിച്ച കാറാണ് അപകടത്തില്‍പ്പെട്ടത്. മലേഷ്യയില്‍ നിന്നെത്തിയ മകളെ കൂട്ടി മടങ്ങിവരവേ പുലര്‍ച്ചെ നാലേകാലോടെയാണ് അപകടമുണ്ടായത്.ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടത്തിനിടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം. കാര്‍ വെട്ടിപ്പൊളിച്ചാണ് അപകടത്തില്‍പ്പെട്ടവരെ പുറത്തെടുത്തത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. Read More…
ആലപ്പുഴ: സംസ്ഥാനത്ത് വീണ്ടും കോളറ മരണം. ആലപ്പുഴയിൽ കോളറ സ്ഥിരീകരിച്ച യുവാവ് മരിച്ചു. തലവടി സ്വദേശി ടി ജി രഘു (48) ആണ് മരിച്ചത്. തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് മരണം. അർദ്ധരാത്രിയോടെയാണ് മരണം സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ഈ വർഷം സ്ഥിരീകരിക്കുന്ന രണ്ടാമത്തെ കേസാണിത്. കഴിഞ്ഞ മാസം തിരുവനന്തപുരത്ത് കോളറ ബാധിച്ച് കവടിയാർ സ്വദേശിയായ കാർഷിക വകുപ്പിലെ മുൻ ഉദ്യോഗസ്ഥൻ മരിച്ചിരുന്നു. മരണാനന്തരം നടത്തിയ രക്ത പരിശോധനയിലാണ് കോളറ സ്ഥിരീകരിച്ചത്. കഴിഞ്ഞ ഏപ്രിൽ 20ന് തിരുവനന്തപുരത്തെ Read More…
കിഴുവിലം ജി.വി.ആർ.എം യു.പി സ്കൂളിലെ പ്രവേശനോത്സവംകിഴുവിലം ജി. വി. ആർ. എം യു.പി സ്കൂളിലെ പ്രവേശനോത്സവം ജൂൺ 3 തിങ്കളാഴ്ച മുൻ ആറ്റിങ്ങൽ AEO വിജയകുമാരൻ നമ്പൂതിരി അക്ഷരദീപം തെളിയിച്ച് ഉത്ഘാടനം ചെയ്തു. PTA പ്രസിഡന്റ് അശ്വതി അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രഥമാദ്ധ്യാപിക ശ്രീജ സ്വാഗതം പറഞ്ഞു. വാർഡ് മെമ്പർ പ്രസന്ന, ബ്ലോക്ക് മെമ്പർ ശ്രീകണ്ഠൻ, മുൻ അദ്ധ്യാപിക പ്രീത, സ്കൂൾ മാനേജർ നാരായണൻ, റോട്ടറി ക്ലബ് അംഗം സുരേഷ്കുമാർ, എന്നിവർ ആശംസകൾ അർപ്പിച്ചു. റോട്ടറി ക്ലബ്ബും Read More…