Blog

കാറിനുള്ളിൽ മരിച്ചനിലയിൽ

കോട്ടയം സ്വദേശികളായ മൂന്നംഗ കുടുംബത്തെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി.

ഒരു സ്ത്രീയുടെയും രണ്ടു പുരുഷന്മാരുടെയും മൃതദേഹമാണ് കണ്ടെത്തിയത്.

മരിച്ചത് കോട്ടയം പുതുപ്പള്ളി കാഞ്ഞിരത്തും മൂട് സ്വദേശികൾ

വാകത്താനത്ത് വാടകയ്ക്ക് താമസിക്കുന്ന സജി (60) , ഭാര്യ മേഴ്സി (58) മകൻ അഖിൽ (29) എന്നിവരാണ് മരിച്ചത്.

സാമ്പത്തിക ബാധ്യതയെ തുടർന്ന് ഇവർ നാടുവിട്ടതാകമെന്ന് പോലീസ് പറഞ്ഞു.
ഇവരെ കാണാതായതായി പോലീസിൽ പരാതി ഉണ്ടായിരുന്നു.

കുമളി – കമ്പം പ്രധാന പാതയോടു ചേർന്ന് കൃഷിയിടത്തിലാണ് കാർ കിടന്നിരുന്നത്. കാറിൻ്റെ ഡ്രൈവിങ് സീറ്റിലും മുൻ സീറ്റിലുമാണ് പുരുഷൻമാരുടെ മൃതദേഹം കണ്ടെത്തിയത്. സ്ത്രീയുടെ മൃതദേഹം പിൻസീറ്റിൽ വിൻഡോ ഗ്ലാസിൽ മുഖം ചേർത്തുവച്ച നിലയിലാണ്.

കാറിനു സമീപത്തുനിന്ന് ഇവർ കഴിച്ചതെന്നു കരുതുന്ന ഭക്ഷണത്തിന്റെ അവശിഷ്ട‌ങ്ങൾ കണ്ടെത്തി. കാറിനുള്ളിൽ രക്‌തം ഛർദ്ദിച്ചതിന്റെ ലക്ഷണങ്ങളുമുണ്ട്. മൃതദേഹങ്ങൾ ആശുപത്രിയിലേക്കു മാറ്റുന്നതിനായി ആംബുലൻസ് ഉൾപ്പെടെ സ്ഥലത്തെത്തിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *