വടകര.നഗ്നതാപ്രദർശനം നടത്തിയ യുവാവ് അറസ്റ്റിൽ. വിദ്യാർത്ഥിക്കുനേരെ നഗ്നതാ പ്രദർശനം നടത്തിയ യുവാവ് അറസ്റ്റിൽ. വടകര പൊലിസാണ് പോക്സോ വകുപ്പ് ചുമത്തി അറസ്റ്റ് ചെയ്തത്. വടകര പാലയാട്ട് നട സ്വദേശി മുബാറക് മൻസിലിൽ മുഹമ്മദ് അൻസാർ ആണ് പിടിയിലായത്. ട്യൂഷന് പോവുകയായിരുന്ന പതിനാല് വയസുകാരിക്ക് നേരെ ബൈക്കിൽ എത്തിയ ഇയാൾ റോഡിൽ വച്ച് നഗ്നതാ പ്രദർശനം നടത്തുകയായിരുന്നു.
കൊല്ലം: വാക്കേറ്റത്തിനിടെ യുവാവ് കുത്തേറ്റ് മരിച്ചു. കൊല്ലം ഇരവിപുരം നാന്സി വില്ലയില് ഷിജുവിന്റെ മകന് അരുണ്കുമാര് (19) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ഇരവിപുരം വഞ്ചിക്കോവിലില് ശരവണനഗര് -272, വെളിയില് വീട്ടില് പ്രസാദ് (46) ആണ് പോലീസ് കസ്റ്റഡിയിലുള്ളത്.ഇന്നലെ വൈകിട്ട് 6-നാണ് കൊല്ലം കുരീപ്പുഴ വെസ്റ്റ് മാമൂട്ടില് കടവിലാണ് സംഭവം. പ്രസാദിന്റെ മകളെ അരുണ്കുമാര് ശല്യം ചെയ്തതുമായി ബന്ധപ്പെട്ട തര്ക്കം കത്തിക്കുത്തില് കലാശിക്കുകയായിരുന്നു. പരിക്കേറ്റ അരുണിനെ ജില്ലാ ആശുപത്രിയിലും തുടര്ന്ന് സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
എം.ടി: ഓർമ്മമരം നട്ടു. ജ്ഞാനപീഠ പുരസ്ക്കാരജേതാവ് എം.ടി.വാസുദേവൻനായരുടെ ഓർമ്മക്കായി മാമം, തക്ഷശില ലൈബ്രറി ഓർമ്മ മരം നട്ടു. ജീ .വി.ആർ.എം. സ്കൂൾഅങ്കണണത്തിൽകവിയും ഗാനരചയിതാവുമായ രാധാകൃഷ്ണൻ കുന്നും പുറം നാട്ടുമാവിൻതൈ നട്ടു. ലൈബ്രറി ജോയിൻ്റ് സെക്രട്ടറി വേണുകുട്ടൻ നായർ,ബാലവേദി സെക്രട്ടറി നന്ദിത, ശ്രീജിത്ത് ,രാജശേഖരൻ, സ്വപ്ന, നിമിഷ, നന്ദു നാരായൺ, ദേവദേവൻ എന്നിവർ പങ്കെടുത്തു.