Blog

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ബലാത്സംഗക്കേസിലെ അതിജീവിതയെ പരസ്യമായി അപമാനിച്ച കേസില്‍ സാമൂഹ്യ പ്രവര്‍ത്തകനായ രാഹുല്‍ ഈശ്വര്‍ കസ്റ്റഡിയിലായി. തിരുവനന്തപുരം സൈബര്‍ പൊലീസാണ് ഇയാള്‍ക്കെതിരെ കേസെടുത്തത്.
തിരുവനന്തപുരത്തെ വീട്ടില്‍ നിന്നാണ് രാഹുല്‍ ഈശ്വറിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. രാഹുല്‍ മാങ്കൂട്ടത്തില്‍ ഉള്‍പ്പെട്ട കേസിലെ അതിജീവിതയെ അപമാനിക്കുന്ന തരത്തില്‍ പ്രസ്താവനകള്‍ നടത്തിയതിനാണ് നടപടി.
അതിജീവിതയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് സൈബര്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. കസ്റ്റഡിയിലെടുത്ത രാഹുല്‍ ഈശ്വറിനെ അല്പസമയത്തിനകം തിരുവനന്തപുരത്തെ പൊലീസ് ട്രെയിനിങ് കോളജിലേക്ക് കൊണ്ടുവരും. ഇവിടെവെച്ച് ചോദ്യം ചെയ്യലിന് വിധേയനാക്കും. നിലവില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി ഒളിവില്‍ കഴിയുന്ന സാഹചര്യത്തിലാണ്, അതിജീവിതയെ അപമാനിച്ചതിന് രാഹുല്‍ ഈശ്വറിനെതിരെയും നിയമനടപടി ഉണ്ടായിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *