Blog

ദാരുണാന്ത്യം

കാറിനുള്ളില്‍ എസി ഓണ്‍ ചെയ്ത് വിശ്രമിച്ച യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. കരുവാറ്റ ഊട്ടുപറമ്ബ് പുത്തൻ നികത്തില്‍ മണിയന്റെ മകൻ അനീഷ് (37) ആണ് മരിച്ചത്.

വീടിന് മുന്നില്‍ പാർക്ക് ചെയ്ത കാറിനുള്ളില്‍ എസി ഓണ്‍ ചെയ്ത് വിശ്രമിക്കുകയായിരുന്നു അനീഷ്. ഉച്ചക്ക് 3 മണിയോടെയാണ് സംഭവമുണ്ടായത്. ഭക്ഷണം കഴിക്കാൻ വിളിച്ചിട്ടും എത്താതിരുന്നതിനെ തുടർന്ന് ഭാര്യ അന്വേഷിച്ച്‌ എത്തിയപ്പോള്‍ കാറിനുള്ളില്‍ അബോധാവസ്ഥയില്‍ കാണപ്പെടുകയായിരുന്നു.

ഉടൻ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. പോസ്റ്റ്മോർട്ടത്തിനു ശേഷം മാത്രമേ മരണകാരണം വ്യക്തമാകു എന്ന് പോലീസ് വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *