Blog

തിരു.: ഒരുവയസ്സുകാരന്‍ കുഴഞ്ഞുവീണു മരിച്ച സംഭവത്തില്‍ പിതാവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. കാഞ്ഞിരംകുളം, ചാണി, തവ്വാവിള, ഷിജില്‍ ഭവനില്‍ നിന്ന് കവളാകുളം ഐക്കരവിള വീട്ടില്‍ വാടകയ്ക്കു താമസിക്കുന്ന ഷിജിലിന്റെയും കൃഷ്ണപ്രിയയുടെയും മകന്‍ ഇഹാന്‍ ആണ് മരിച്ചത്.
സംഭവത്തില്‍ ഷിജിലിനെ പോലീസ് കസ്റ്റഡിയിലെടുത്തിരിക്കുകയാണ്. വെള്ളിയാഴ്ച രാത്രി 9.30നായിരുന്നു സംഭവം. കൂലിപ്പണിക്കാരനായ ഷിജില്‍ ജോലി കഴിഞ്ഞു വന്നപ്പോള്‍, വാങ്ങിയ ബിസ്‌കറ്റും മുന്തിരിയുമാണ് ഇഹാനെ കഴിപ്പിച്ചത്. തുടര്‍ന്നാണ് ഇഹാന് വായില്‍ നിന്നു നുരയും പതയും വരുകയായിരുന്നു. ഉടനെ ഷിജിലും കൃഷ്ണപ്രിയയും ചേര്‍ന്ന് ഇഹാനെ നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു.
ഷിജിലും കൃഷ്ണപ്രിയയും മൂന്നു മാസത്തിലേറെയായി പിരിഞ്ഞു താമസിക്കുകയായിരുന്നു. ബന്ധുക്കള്‍ ഇടപെട്ടതിനെത്തുടര്‍ന്നാണ് ഇവര്‍ വീണ്ടും ഒന്നിച്ചു താമസിക്കാന്‍ തുടങ്ങിയത്. മരണത്തില്‍ ബന്ധുക്കള്‍ സംശയം ഉന്നയിച്ചതിനെത്തുടര്‍ന്ന് ഡിവൈഎസ്പിയും ഫോറന്‍സിക് വിദഗ്ദ്ധരും തെളിവുകള്‍ ശേഖരിച്ചിരുന്നു. പോസ്റ്റ്മോര്‍ട്ടത്തിന്റെ പ്രാഥമികനിഗമനത്തില്‍ കുഞ്ഞിന്റെ അന്നനാളത്തില്‍ രക്തം കട്ടപിടിച്ചു കിടന്നതായി കണ്ടെത്തിയിട്ടുണ്ട്. കൃഷ്ണപ്രിയയുടെ മൊഴിയെ തുടര്‍ന്നാണ് പോലീസ് ഷിജിലിനെ കസ്റ്റഡിയിലെടുത്തത്.

.

Leave a Reply

Your email address will not be published. Required fields are marked *