Blog

രാജലക്ഷ്മി സ്മാരക സാഹിത്യപുരസ്ക്കാരം
രാധാകൃഷ്ണൻ കുന്നുംപുറത്തിന് സമ്മാനിച്ചു.

കഥാകാരി രാജലക്ഷ്മിയുടെ പേരിലുള്ള രാജലക്ഷ്മി സാഹിത്യ പുരസ്‌കാരം എഴുത്തുകാരനും സാംസ്കാരിക പ്രവർത്തകനുമായ രാധാകൃഷ്ണൻ കുന്നുംപുറത്തിന് സമ്മാനിച്ചു.വള്ളുവനാടിൻ്റെ എഴുത്തുകാരിയെന്ന് വിശേഷിപ്പിക്കപ്പെടുന്ന കഥാകാരിയായ രാജലക്ഷ്മിയുടെ ഓർമ്മക്കായി ജന്മനാടായ ചേർപ്പുളശ്ശേരിയിൽ രാജലക്ഷ്മിഅനുസ്മരണ സമിതിയാണ് പുരസ്കാരം നൽകി വരുന്നത്. ശബരിഹാളിൽ നടന്ന ചടങ്ങിൽ സമിതികൺവീനറും ദേശീയ അദ്ധ്യാപക അവാർഡ് ജേതാവുമായ ഡോ.കെ. അജിത്ത് മാരായമംഗലം പുരസ്ക്കാരം സമ്മാനിച്ചു.
ഡോ. അമൃതം കൃഷ്ണദാസ് അധ്യക്ഷനായി.
മുതിർ സാംസ്കാരിക പ്രവർത്തകനും എഴുത്തുകാരനുമായ മൂഴിക്കുന്നത്ത് ദാമോദരൻ നമ്പൂതിരി, കെ.ആർ രവി, കെ.ബാലകൃഷ്ണൻ,
പി.ശ്രീകുമാർ,
കഥാകൃത്ത് ശാലിനി മുരളി,വിജയൻ കാടാങ്കോട് തുടങ്ങിയവർ സംസാരിച്ചു. ബിജുമോൻ പന്തിരുകുലംസ്വാഗതവും ഗോപൻ എഴക്കാട് നന്ദിയും പറഞ്ഞു.
സംസ്ഥാന സ്കൂൾ കലോൽസവപ്രതിഭകളായമായസാജൻ ,
ഭഗത് ഉണ്ണികൃഷ്ണൻ, എം.എസ് നന്ദന
പി.ടി ഭാസ്ക്കരപ്പണിക്കർ ബാലശാസ്ത്ര പ്രതിഭകളായ അനന്യ ,മയൂരി എന്നിവർക്ക് ഉപഹാരങ്ങൾ നൽകി. ചടങ്ങിൻ്റെ ഭാഗമായി വിവിധകലാപരിപാടികൾ നടന്നു.

.

Leave a Reply

Your email address will not be published. Required fields are marked *