ചിറയിൻകീഴ്: കുന്നിൽ പനയുടെ മൂട് ശ്രീ ഭദ്രാ ഭഗവതി മാടൻ ക്ഷേത്രത്തിലെ എല്ലാം വർഷവും നടത്തി വരുന്ന അമ്മയുടെ തിരു ഉത്സവം ഫെബ്രുവരി 25 (കുംഭം 13) മുതൽ മാർച്ച് 1 (കുംഭം 17) വരെ നത്തുവാൻ തീരുമാനിച്ച വിവരം എല്ലാ ഭക്തരെയും ഭക്തിയാദര പൂർവ്വം അറിയിക്കുന്നു
തൃകൊടിയേറ്റ് 25 തീയതി രാവിലെ 9:30 -10:30 ശുഭ മൂഹൂർത്തത്തിൽ തുടർന്ന് ക്ഷേത്ര മേൽ ശാന്തി സബീഷ് പോറ്റിയുടെയും, ഉണ്ണി പോറ്റിയുടെയും മുഖ്യ കാർമ്മികത്വത്തിൽ ഉത്സവം പൂജകൾ ആരംഭം കുറിക്കുന്നു
രണ്ടാം ദിവസം ക്ഷേത്രത്തിൽ സർപ്പബലി ഉണ്ടായിരിക്കുന്നതാണ്
മൂന്നാം ഉത്സവ ദിവസം വൈകിട്ട് 6 മണിക്ക് താലം എഴുന്നള്ളത് ഉണ്ടായിരിക്കുന്നതാണ്
നാലാം ദിനം വൈകിട്ട് 6 മണിക്ക് ഉടവാൽ എഴുന്നള്ളത് ഉണ്ടാകും
അഞ്ചാം ഉത്സവം ദിവസം രാവിലെ 8:30 ന് സമൂഹ പൊങ്കാല വൈകിട്ട് നാല് മണി മുതൽ പറയ്ക്ക് എഴുന്നള്ളിപ്പ്
ഉത്സവം ദിവസങ്ങളിൽ ക്ഷേത്രത്തിൽ അന്നദാനം ഉണ്ടാകുന്നതാണ്, മാടൻ തമ്പുരാന് വട്ടി പടുക്ക ഉണ്ടായിരിക്കുന്നതാണ്,.


