രാഹുലിനെ തളളാതെ ഷാഫി, രാജി ധാർമ്മികത ഉയർത്തി, ഹണി ഭാസ്കരൻ പരാതി തന്നിട്ടില്ലെന്നും വിശദീകരണം
വടകര: രാഹൂൽ മാങ്കൂട്ടത്തിൽ എം എൽ എ സ്ഥാനം രാജിവെയ്ക്കേണ്ട ആവശ്യമില്ലെന്ന് ഷാഫി പറമ്പിൽ എംപി.വോട്ട് അധികാർ യാത്രയിൽ ആയിരുന്നത് കൊണ്ടാണ് പ്രതികരിക്കാഞത്. കത്ത് കത്തുമ്പോൾ മറയ്ക്കാനുള്ള സി പി എം ശ്രമമാണ് ഇതിന് പിന്നിലെന്നും സർക്കാർ വിരുദ്ധ പോരാട്ടം തുടരുമെന്നും ഷാഫി പറമ്പിൽ വടകരയിൽ മാധ്യമങ്ങളോട് പറഞ്ഞു. ഇപ്പോഴത്തെ മന്ത്രിസഭയിലുള്ള ചിലർക്കെതിരെ പോലീസ് കേസ് എടുത്തിട്ട് പോലും അവർ രാജിവെച്ചില്ലല്ലോ എന്നും പരാതികളോ എഫ് ഐ ആറോ ഇല്ലാഞ്ഞിട്ട് പോലും രാഹുൽ യൂത്ത് കോൺഗ്രസ് പദവി രാജി വെച്ചില്ലേ എന്നും ഷാഫി ചോദിച്ചു. ധാർമ്മികതയുടെ പേരിലല്ല രാഷ്ട്രീയം വെച്ചാണ് പലരും രാജി ആവശ്യപ്പെടുന്നതെന്നും ഹണി ഭാസ്ക്കർ പരാതി തന്നിട്ടില്ലെന്നും ഷാഫി പറമ്പിൽ പറഞ്ഞു.


