Blog

ശാർക്കരദേവീമാഹാത്മ്യം
സംഗീതആൽബം
പുറത്തിറങ്ങി

മീനഭരണി മഹോത്സവം പ്രമാണിച്ച് ശാർക്കര ദേവീ ഭക്തിഗാനആൽബമായ ‘ശാർക്കരദേവീമാഹാത്മ്യം’ പുറത്തിറക്കി. ക്ഷേത്രമേൽശാന്തി വടക്കേപാച്ചമംഗലത്ത് ഇല്ലം കെ.ശങ്കരൻ നമ്പൂതിരിപ്പാട് പ്രകാശനം നിർവ്വഹിച്ചു.ക്ഷേത്രോപദേശകസമിതി പ്രസിഡൻ്റ് ശങ്കർ ശ്രീകുമാർ ഏറ്റുവാങ്ങി. സുധീഷ്കുമാർ, പ്രദീപ്. ആർ.പി.,ശംബു .എസ്. പി. , കെ. രാജേന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.
രാധാകൃഷ്ണൻ
കുന്നുംപുറം രചിച്ച ഗാനത്തിന് സംഗീതം നൽകിയത് കേരളപുരം ശ്രീകുമാറാണ്. അഖിലേഷ് രാധാകൃഷ്ണൻ ക്യാമറയും എഡിറ്റിങ്ങും നിർവ്വഹിച്ചു.ആർ & ആർ ഫ്രെയിമിൻ്റെ ബാനറിൽ ബി.രാധമ്മ നിർമ്മിച്ച ആൽബത്തിന്റെ ആലാപനവും സംവിധാനവും കെ. രാജേന്ദ്രനാണ്..

Leave a Reply

Your email address will not be published. Required fields are marked *