സംസ്ഥാന തലത്തിൽ നിന്നും ദേശീയ തലത്തിലേക്ക് ആറ്റിങ്ങൽ :കേരളത്തെ പ്രതിനിധീകരിച്ച് ദേശീയ കബഡി ചാമ്പ്യൻഷിപ്പ് സബ് ജൂനിയർ വിഭാഗത്തിൽ പങ്കെടുക്കുന്ന, ആറ്റിങ്ങൽ ഇളമ്പ ഹയർ സെക്കണ്ടറി സ്കൂളിലെ മുഹമ്മദ് യാസീൻ എം എസ്. ഇളമ്പ ഹയർ സെക്കന്ററി സ്കൂളിലെ തന്നെ അധ്യാപകനായ അഖിലിന്റെ മേൽനോട്ടത്തിൽ ആയിരുന്നു മുഹമ്മദ് യാസീന്റെ പരിശീലനം.
സമഗ്ര ശിക്ഷ കേരളയുടെ നേതൃത്വത്തിൽ ഒന്നും രണ്ടും ക്ലാസ്സുകളിൽ നടന്ന പഠന പ്രവർത്തനത്തിന്റെ ഭാഗമായി അവനവഞ്ചേരി ഗവ. ഹൈസ്കൂളിലെ കുട്ടികൾ തയ്യാറാക്കിയ സംയുക്ത ഡയറി പുറത്തിറക്കി. കുട്ടികളുടെ രചനകൾ ഉൾപ്പെടുത്തിയ ഓർമ്മച്ചെപ്പ് എന്ന പേരിലുള്ള സംയുക്ത ഡയറി സ്കൂൾ ഹെഡ്മാസ്റ്റർ ജി.എൽ. നിമി, പിടിഎ പ്രസിഡന്റ് ജി.ആർ. ജിബി യ്ക്ക് നൽകിക്കൊണ്ട് പ്രകാശനം നടത്തി. സീനിയർ അധ്യാപകൻ സാബു നീലകണ്ഠൻ നായർ, അധ്യാപകരായ കെ. ജെയിംസ്, സീനത്ത് ബീവി, എസ്. കാവേരി, ജി.സി. ദീപാറാണി, രാഖി രാമചന്ദ്രൻ, Read More…
കോഴിക്കോട്. മെഡിക്കൽ കോളജിൽ വീണ്ടും ശസ്ത്രക്രിയ മാറി ചെയ്തതായി പരാതി. കോതിപ്പാലം സ്വദേശി അജിത്തിനാണ് ശസ്ത്രക്രിയ മാറി ചെയ്തത്. ബൈക്ക് അപകടത്തെ തുടർന്ന് അജിത്തിൻ്റെ കൈയ്ക്ക് പൊട്ടലേറ്റിരുന്നു. എല്ല് പൊട്ടിയതിനെ തുടർന്ന് ഇട്ട കമ്പിയാണ് മാറിപ്പോയത്. കാലിന് ഇടേണ്ട കമ്പി കൈയിന് ഇട്ടു പിഴവ് മനസ്സിലാക്കിയപ്പോൾ വീണ്ടും ശസ്ത്രക്രിയ നടത്താൻ ആവശ്യപ്പെട്ടതായും അജിത്തിൻ്റെ കുടുംബം പറയുന്നു. സംഭവത്തിൽ മെഡിക്കൽ കോളേജ് പൊലീസിൽ പരാതി നൽകി.