മന്ത്രി റോഷി അഗസ്റ്റിന്റെ
ചെറുതോണി ഓഫീസിലേയ്ക്ക് എന്‍.ഡി.എ. മാര്‍ച്ച് നടത്തി
ഇടുക്കി എം.എല്‍.എ. കൂടിയായ മന്ത്രി റോഷി അഗസ്റ്റിന്റെ ചെറുതോണിയിലെ ഓഫീസിലേയ്ക്ക്
എന്‍.ഡി.എ. നേതൃത്വത്തില്‍ മാര്‍ച്ച് നടത്തി.ഇടുക്കിയുടെ വികസന മുരടിപ്പിനെതിരെ നടത്തിയ മാര്‍ച്ച് മന്ത്രിയുടെ ഓഫീസിന് സമീപം പോലീസ് തടഞ്ഞു.തുടര്‍ന്ന നടത്തിയ ഓഫീസ് ഉപരോധം
ബി ജെ പി സംസ്ഥാന വക്താവ്
റെജി ലൂക്കോസ് ഉദ്ഘാടനം ചെയ്തു.
കാല്‍നൂറ്റാണ്ടുകൊണ്ട് ഇടുക്കിയുടെ വികസനം ഒരുനൂറ്റാണ്ട് പിന്നിലാക്കിയ ജനപ്രതിനിധിയാണ് റോഷി അഗസ്റ്റിനെന്ന് റെജി ലൂക്കോസ് കുറ്റപ്പെടുത്തി.
ഇടുക്കിയിലെ ജനങ്ങളെ പ്രതികൂലമായി ബാധിക്കുന്ന പല ബില്ലുകളും നിയമസഭയില്‍ പാസാക്കുവാനുള്ള ഗൂഢശ്രമം നടത്തിയ ഇടുക്കിയുടെ ജനപ്രതിനിധിയെ ജനങ്ങള്‍ തിരിച്ചറിയണമെന്ന് റെജി ലൂക്കോസ് പറഞ്ഞു.ബി.ജെ.പി. ജില്ലാ ജനറല്‍ സെക്രട്ടറി രതീഷ് വരകുമല അദ്ധ്യക്ഷനായിരുന്നു.ബിജെപി സൗത്ത് ജില്ലാ പ്രസിഡന്റ് വി.സി.വര്‍ഗീസ് , ബി.ഡി.ജെ.എസ്. ജില്ലാ പ്രസിഡന്റ് അഡ്വ:പ്രതീഷ് പ്രഭ , എന്‍.ഡി.എ.
നേതാക്കളായ ശ്രീനഗരി രാജന്‍ , മനേഷ് കുടിക്കയത്ത് , കെ. കുമാര്‍ , ഷാജി നെല്ലിപ്പറമ്പില്‍ ,
കെ.എന്‍.ഷാജി , പ്രസാദ് വിലങ്ങുപാറ , സുജിത്ത് ശശി,
ലീനാ രാജു എന്നിവര്‍ പ്രസംഗിച്ചു. രത്നമ്മഗോപിനാഥ് , കെ്എന്‍.പ്രകാശ് , ബിനോജ് ടി.കെ. , പി.എന്‍. പ്രസാദ്, അഭിലാഷ് കാലാച്ചിറ , സൗമ്യ പി.വി., അനന്തുമാങ്കാട്ടില്‍, ഗംതകൃഷ്ണ ജെ. , എം.എന്‍. മോഹന്‍ദാസ് , സുരേഷ് എ.ആര്‍. തുടങ്ങിയവര്‍ മാര്‍ച്ചിന് നേതൃത്വം നല്‍കി.


