എറണാകുളം: സംസ്ഥാന സ്ക്കൂൾ കായികമേളയുടെ സമാപന വേദിയിൽ പോയിൻ്റ് പട്ടികയെ ചൊല്ലി തർക്കവും പ്രതിഷേധവും. വളരെ മികച്ച നിലയിൽ സംഘടിപ്പിക്കപ്പെട്ട കായിക മേളയിൽ പോയിൻ്റ് പട്ടികയിൽ സ്പോർട്ട്സ് സ്കൂളുകളെ ഉൾപ്പെടുത്തിയതു സംബന്ധിച്ച തർക്കമാണ് പ്രശ്നത്തിന് കാരണമായത്.മാർ ബേസിൽ, തിരുനാവായ എച്ച് എസ് എസ് എന്നിവിടങ്ങളിലെ പെൺകുട്ടികളടക്കമുള്ള കായിക താരങ്ങളുടെ പ്രതിഷേധം പോലീസിനെ കുഴക്കി.പ്രതിഷേധക്കാർ രണ്ട് ഗ്രൂപ്പുകളായി തിരിഞ്ഞ് നടത്തിയ സമരത്തിന് മുന്നിൽ പോലീസ് പകച്ചു നിന്നു.രണ്ടാം സ്ഥാനം നേടിയ തിരുവനന്തപുരം ജീവിരാജ സ്പോർട്ട്സ് സ്കൂളിൻ്റെ പേര് വിദ്യാഭ്യാസ വകുപ്പ് പ്രസിദ്ധീകരിച്ച ലിസ്റ്റിൽ ഇല്ലായിരുന്നു.മുൻ കാലങ്ങളിൽ നിന്ന് വ്യത്യസ്ഥമായി സ്പോർട്സ് സ്കൂളുകളെയും കിരീടത്തിനായി പരിഗണിച്ചിരുന്നു. വിദ്യാഭ്യാസ മന്ത്രി ഉൾപ്പെടെയുള്ളവർ വേദിയിൽ ഉള്ളപ്പോഴായിരുന്നു വിദ്യാർത്ഥികളുടെ പ്രതിഷേധം.
Related Articles
ദുരിത പെയ്ത്ത്
കുഞ്ഞുങ്ങളുടെ വേർപാടില്‍ ഹൃദയം തകർന്ന് മുദൈബി ഗ്രാമം. പത്തിനും പതിനഞ്ചിനും ഇടയില്‍ പ്രായമുള്ള പത്ത് കുരുന്നു ജീവനുകളാണ് മഴ ദുരന്തത്തില്‍ പൊലിഞ്ഞു പോയത്. സ്കൂളില്‍നിന്ന് അയല്‍വാസിയായ യൂനുസ് അല്‍ അബ്ദാലിയുടെ കൂടെ വാഹനത്തില്‍ മടങ്ങുകയായിരുന്ന അഹമ്മദ്, മുഹമ്മദ്, അബ്ദുല്ല, റേദ്, ബസ്സം, അല്‍ മുതാസ്, കഹ്ലാൻ, യഹ്യ, യാസർ, മുഹമ്മദ് എന്നീ പത്ത് കുട്ടികളുടെ ജീവനാണ് മുദൈബിയിലെ സമദ്ഷാൻ വാദിയില്‍ പൊലിഞ്ഞു പോയത്. 10-15 നും ഇടയില്‍ പ്രായമുള്ളവരാണ് ഇവർ. അപകടത്തില്‍ രക്ഷപ്പെട്ട കാർ ഓടിച്ചിരുന്ന യൂനിസ് Read More…
ശിക്ഷ വിധിച്ചു
കൂടെ ജോലി ചെയ്തു വന്നിരുന്ന സ്ത്രീയെ വിവാഹ വാഗ്ദാനം നൽകി കൂട്ടിക്കൊണ്ടുപോയ ശേഷം ചതിച്ചു വഞ്ചിച്ചും ലൈംഗിക അതിക്രമത്തിനും, ക്രൂരമായ ശാരീരിക പീഡനത്തിനും വിധേയയാക്കി എന്ന കേസിൽ തട്ടത്തുമല ദേശത്ത് ശിശുപാലൻ(51) എന്നയാൾക്ക് ആകെ 30 വർഷം കഠിന തടവും, അഞ്ചു ലക്ഷം രൂപ പിഴ ശിക്ഷയും വിധിച്ച് ആറ്റിങ്ങൽ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി.സ്ത്രീകൾക്കും കുട്ടികൾക്കും എതിരെയുള്ള ലൈംഗിക അതിക്രമങ്ങൾ വിചാരണ ചെയ്യുന്ന കോടതി എന്ന നിലയിലാണ് ആറ്റിങ്ങൽ അതിവേഗ കോടതി സ്പെഷ്യൽ ജഡ്ജ് സി. Read More…
അറസ്റ്റിൽ
ചേർത്തല. പൂച്ചാക്കലിൽ നടുറോഡിൽ ദളിത് പെൺകുട്ടിക്ക് മർദനമേറ്റ കേസിൽ ഒന്നാം പ്രതി ഷൈജു, സഹോദരൻ രണ്ടാം പ്രതി ശൈലേഷ് എന്നിവർ അറസ്റ്റിൽ.ഇന്ന് രാവിലെയാണ് ഇവർ അറസ്റ്റിലായത്. പ്രതികളുടെ സിപിഐഎം ബന്ധമാണ് അറസ്റ്റ് വൈകുന്നതിന് കാരണമെന്ന ആക്ഷേപമുയർന്നിരുന്നു. ഇന്ന് നിയമസഭയിൽ MLA കെ കെ രമയുടെ ചോദ്യത്തിനാണ്മന്ത്രി വീണാ ജോർജ് ഇക്കാര്യം വ്യക്തമാക്കിയത്.ഞായറാഴ്ച വൈകിട്ടോടെയാണ് നടു റോഡിൽ പെൺകുട്ടിയെ ക്രൂരമായ മർദ്ദിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നത്. ഇളയ സഹോദരങ്ങളെ മർദിച്ചതിൽപോലീസ് സ്റ്റേഷനിൽ പരാതി നൽകി മടങ്ങുമ്പോൾ ആയിരുന്നു പെൺകുട്ടിയെയും സഹോദരങ്ങളേയും Read More…