കൊല്ലം: ചെമ്മാംമുക്കില്‍ യുവതിയെ ഭര്‍ത്താവ് തീ കൊളുത്തി കൊന്നു. കൊട്ടിയം തഴുത്തല സ്വദേശി അനിലയാണ് മരിച്ചത്. ഭര്‍ത്താവ് പത്മരാജനെ പൊലീസ് കസ്റ്റഡിയിലെടുത്തു. അനില സുഹൃത്തിനൊപ്പം കാറില്‍ പോകുമ്പോള്‍ ഭര്‍ത്താവ് പെട്രോള്‍ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. പൊള്ളലേറ്റ സോണി എന്ന യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് രാത്രി ഒന്‍പതോടെയാണ് സംഭവം. പ്രതിയെ പോലീസ് ചോദ്യം ചെയ്ത് വരികയാണ്. മറ്റൊരു വാഹനത്തില്‍ എത്തിയ പത്മരാജന് കാറിനെ തടസം സൃഷ്ടിക്കുകയും കൈയില്‍ കരുതിയിരുന്ന പെട്രോള്‍ കാറിലേക്ക് ഒഴിച്ച് തീ കൊളുത്തുകയായിരുന്നുവെന്നുമാണ് സൂചന. Read More…
വയനാട്ടിലെ മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ കാണാതായവർക്കായി തിരച്ചില്‍ ഊർജിതം. അഞ്ഞൂറിലധികം വീടുകളിലും ലയങ്ങളിലുമായി ആയിരക്കണക്കിനാളുകളുള്ള പ്രദേശങ്ങളാണ് മണ്ണിനടിയിലായതെന്ന് മുണ്ടക്കൈ വാർഡംഗം കെ.ബാബു. എത്രപേരെ രക്ഷപ്പെടുത്തി, എത്ര മൃതദേഹങ്ങള്‍ കിട്ടി എന്ന് പോലും കൃത്യമായൊരു കണക്ക് പറയാൻ കഴിയാത്ത അവസ്ഥയാണ് നിലവിലെന്നും അദ്ദേഹം പറഞ്ഞു. രക്ഷപ്പെട്ടവരേക്കാള്‍ എത്രയോ മടങ്ങ് ജീവനുകളെ ഇനിയും കണ്ടെത്താനുണ്ടെന്നും ബാബു പറഞ്ഞു. മേപ്പാടി ഗ്രാമപ്പഞ്ചായത്തില്‍ രജിസ്റ്റർ ചെയ്ത കണക്കനുസരിച്ച് 540 വീടുകളാണ് മുണ്ടക്കൈയില്‍ മാത്രമുണ്ടായിരുന്നത്. അതില്‍ ഇരുപത്തഞ്ചോളം വീടുകള്‍ മാത്രമാണിനി ബാക്കി. ആറോളം ലയങ്ങള്‍ Read More…
ചെങ്ങന്നൂര്‍ ആലായില്‍ സ്കൂള്‍ ബസ് കത്തി നശിച്ചു; വിദ്യാര്‍ഥികള്‍ അത്ഭുതകരമായി രക്ഷപെട്ടു ചെങ്ങന്നൂര്‍: ആലായില്‍ വിദ്യാര്‍ഥികളുമായി വന്ന സ്കൂള്‍ ബസിന് തീപിടിച്ചു. വിദ്യാര്‍ഥികള്‍ക്ക് അത്ഭുതകരമായി രക്ഷപെട്ടു. മാന്നാര്‍ ശ്രീ ഭുവനേശ്വരി ഇംഗ്ലീഷ് മീഡിയം സ്കൂള്‍ ബസ് ആണ് കത്തി നശിച്ചത്. ഇന്ന് രാവിലെ 8.45ന് ആലാ അത്തലക്കടവ്- പെണ്ണുക്കര ക്ഷേത്രം റോഡില്‍ ആലാ ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂളിന് കിഴക്കായാണ് അപകടം ഉണ്ടായത്. ബസിന്റെ മുന്‍വശത്തുനിന്ന് പുക ഉയരുന്നത് കണ്ട് കുട്ടികള്‍ ബഹളം കേട്ടാണ് സമീപവാസിയായ അഡ്വ. ജെയ്സണ്‍ Read More…