Blog

പണയം വയ്ക്കാൻ സുഹൃത്ത് നൽകിയ സ്വർണ്ണം പണയം വെച്ച് പണവുമായി ദമ്പതികൾ മുങ്ങിയതായി പരാതി.


നെടുമങ്ങാട് വാളിക്കോട് ദർശന സ്കൂളിന് സമീപം അഷറഫിന്റെ മകൻ സുധീർ എന്ന മഷി സുധീർ ഭാര്യ പാച്ചല്ലൂർ വണ്ടിത്തടം പാറവിള വീട്ടിൽ ടെക്നോപാർക്കിലെ കിച്ചൻ ജീവനക്കാരിയായ ഹസീനയുടെ മകൾ ഷമീന(28) എന്നിവരാണ് പണവുമായി മുങ്ങിയത്
നെടുമങ്ങാട് മാർക്കറ്റ് സ്വദേശിയുടെ 16 പവന്റെ സ്വർണാഭരണങ്ങളാണ് വസ്തു സംബന്ധമായ ആവശ്യത്തിനുവേണ്ടി ഇയാൾ തന്റെ സുഹൃത്ത് സുധീറിന്റെ ഭാര്യയും വാളിക്കോട് സ്വകാര്യ ഫൈനാൻസ് ജീവനക്കാരിയുമായ ഷമീനക്ക് കൈമാറിയത് തുടർന്ന് ഇയാൾ പണത്തിനുവേണ്ടി വിളിച്ചപ്പോൾ ഷമീന ഫോൺ സ്വിച്ച് ഓഫ് ചെയ്ത് മുങ്ങുകയായിരുന്നു തുടർന്ന് അവർ വാടകക്ക് താമസിക്കുന്ന വീട്ടിൽ അന്വേഷിച്ചെങ്കിലും വീട് മാറി പോയ്‌ എന്നാണ് അറിയാൻ കഴിഞ്ഞത് തുടർന്ന് ഇയാൾ നടത്തിയ അന്വേഷണത്തിൽ സ്വർണം വാളിക്കോട് ഉള്ള സ്വകാര്യ ഫൈനാൻസിലും കാട്ടാക്കടയിലുള്ള സ്വകാര്യ ഫൈനാൻസിലും പണയം വെച്ചതായി കണ്ടെത്തി അതിൽ നാല് പവൻ സ്വർണം ഷമീന വിറ്റതായും കണ്ടെത്തി തുടർന്ന് സ്വർണ്ണം നഷ്ടപ്പെട്ടയാൾ നെടുമങ്ങാട് പോലീസ് സ്റ്റേഷനിൽ പരാതി നൽകിയപ്പോൾ പരാതി പിൻവലിച്ചില്ലെങ്കിൽ 7 വയസ്സ് ഉള്ള മകളെ ഇയാൾ പീഡിപ്പിച്ചു എന്ന് പരാതി കൊടുക്കും എന്ന് ഭീഷണിപ്പെടുത്തുന്നതായും ഇയാൾ പോലീസിനോട് പറഞ്ഞു നെടുമങ്ങാട് പോലീസ് അന്വേഷണം ആരംഭിച്ചു

Leave a Reply

Your email address will not be published. Required fields are marked *