Blog

കൊല്ലം ജില്ലാ ആശുപത്രി നഴ്‌സിംഗ് അസിസ്റ്റൻ്റിൻ്റെ തലയടിച്ച് പൊട്ടിച്ച് രോഗി

കൊല്ലം ജില്ലാ ആശുപത്രി നഴ്‌സിംഗ് അസിസ്റ്റൻ്റിൻ്റെ തലയടിച്ച് പൊട്ടിച്ച് രോഗി. നഴ്‌സിംഗ് അസിസ്റ്റൻ്റ് സുരേഷ് ബാബുവിനാണ് രോഗിയുടെ അക്രമത്തിൽ പരിക്കേറ്റത്. യാതൊരു പ്രകോപനവും ഇല്ലാതെയാണ് ആക്രമണമെന്ന് പരിക്കേറ്റ സുരേഷ് ബാബു പറഞ്ഞു. ആക്രമിച്ചയാൾക്ക് എതിരെ കേസെടുത്ത് കൊല്ലം വെസ്റ്റ് പോലീസ്.

പുലർച്ചെ അഞ്ചരയോടെയാണ് സംഭവം.ഐസിയുവിലുള്ള രോഗികളെ പരിചരിക്കാനായി നഴ്സിംഗ് അസിസ്റ്റൻറ് സുരേഷ് ബാബു എത്തി.രോഗിയായ സെബാസ്റ്റ്യൻ്റെ അടുത്ത് എത്തി പരിചരിക്കുന്നതിനിടയിലാണ് അക്രമം ഉണ്ടായത്. പിന്നിലൂടെ നടന്നുവന്ന സെബാസ്റ്റ്യൻ സുരേഷ് ബാബുവിനെ തലയ്ക്ക് സ്റ്റാൻഡ് ഉപയോഗിച്ച് അടിക്കുകയായിരുന്നു

പെട്ടെന്നുണ്ടായ അക്രമത്തിൽ എന്ത് ചെയ്യണമെന്നറിയാതെ സുരേഷ് ബാബു പകച്ചുനിന്നു.പിന്നീട് വീണ്ടും സ്റ്റാൻഡ് കൊണ്ട് സെബാസ്റ്റ്യൻ സുരേഷ് ബാബുവിന്റെ കഴുത്തിലും ആക്രമിച്ചു.ഐസിയു യുണ്ടായിരുന്ന മറ്റു ജീവനക്കാരാണ് ഒടുവിൽ സെബാസ്റ്റിനെ പിടിച്ചു മാറ്റിയത് . അക്രമത്തിൽ
സുരേഷ് ബാബുവിന് തലയ്ക്ക് മുറിവും
കഴുത്തിനും പൊട്ടലും ഏറ്റു. പരിക്കേറ്റ സുരേഷ് ബാബുവിനെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.സംഭവത്തിൽ കൊല്ലം വെസ്റ്റ് പോലീസ് സെബാസ്റ്റ്യൻ എതിരെ കേസെടുത്തു.ചെറിയ മാനസിക പ്രശ്നം ഉള്ള ആളാണ് സെബാസ്റ്റ്യൻ എന്നാണ് വിവരം.

Leave a Reply

Your email address will not be published. Required fields are marked *