Blog

രാഹുൽ ഈശ്വറിന് ജാമ്യം.

രാഹുല്‍ മാങ്കൂട്ടത്തില്‍ എം എൽ എക്കെതിരായ പീഡനക്കേസിലെ പരാതിക്കാരിയുടെ പേര് വെളിപ്പെടുത്തി എന്നാരോപിച്ച് ഉള്ള സൈബർ പൊലീസ് എടുത്ത കേസിൽ റിമാൻഡിലായ രാഹുല്‍ ഈശ്വറിന് ജാമ്യം.

16 ദിവസം ജയിലിൽ കിടന്ന കേസിൽ തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്.

സാക്ഷികളെ സ്വാധീനിക്കരുത്, മറ്റ് കേസുകളിൽ ഉൾപ്പെടരുത് എന്നതടക്കമുള്ള ഉപാധികളോടെയാണ് ജാമ്യം.

കഴിഞ്ഞ ദിവസം കോടതിയിൽ ഹാജരാക്കിയപ്പോൾ തെളിവെടുപ്പ് പൂർത്തിയായതായും ഇനി കസ്റ്റഡി ആവശ്യമില്ലെന്നും അന്വേഷണസംഘം കോടതിയിൽ അറിയിച്ചു. തുടർന്നാണ് രാഹുൽ ഈശ്വറിനെ വീണ്ടും ജുഡീഷ്യൽ കസ്റ്റഡിയിലേക്ക് മാറ്റുകയായിരുന്നു.

കോടതിയിൽ ഹാജരാക്കും മുമ്പ് വൈദ്യപരിശോധനക്കായി ഫോർട്ട് ആശുപത്രിയിലും ജനറൽ ആശുപത്രിയിലും എത്തിച്ചിരുന്നു.രണ്ടു തവണ ജാമ്യാപേക്ഷ നിരസിച്ചതിനെ തുടര്‍ന്ന് 16 ദിവസമായി രാഹുല്‍ ഈശ്വര്‍ റിമാന്‍ഡിലായിരുന്നു. തുടക്കത്തിൽ ജയിലില്‍ നിരാഹാരസമരം നടത്തിയ രാഹുല്‍ പിന്നീട് നിർത്തി. സമൂഹമാധ്യമത്തിലൂടെ അധിക്ഷേപിച്ചെന്ന യുവതിയുടെ പരാതിയിലെടുത്ത കേസിൽ നവംബർ 30നാണ് രാഹുൽ ഈശ്വറിനെ സൈബർ പൊലീസാണ് അറസ്റ്റ് ചെയ്തത്.
രാഹുല്‍ മാങ്കൂട്ടത്തില്‍ എം എൽ എക്കെതിരായ പീഡനക്കേസിലെ പരാതിക്കാരിയുടെ പേര് വെളിപ്പെടുത്തി എന്നാരോപിച്ച് ഉള്ള സൈബർ പൊലീസ് എടുത്ത കേസിൽ റിമാൻഡിലായ രാഹുല്‍ ഈശ്വറിന് ജാമ്യം.

16 ദിവസം ജയിലിൽ കിടന്ന കേസിൽ തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്.

സാക്ഷികളെ സ്വാധീനിക്കരുത്, മറ്റ് കേസുകളിൽ ഉൾപ്പെടരുത് എന്നതടക്കമുള്ള ഉപാധികളോടെയാണ് ജാമ്യം.

കഴിഞ്ഞ ദിവസം കോടതിയിൽ ഹാജരാക്കിയപ്പോൾ തെളിവെടുപ്പ് പൂർത്തിയായതായും ഇനി കസ്റ്റഡി ആവശ്യമില്ലെന്നും അന്വേഷണസംഘം കോടതിയിൽ അറിയിച്ചു. തുടർന്നാണ് രാഹുൽ ഈശ്വറിനെ വീണ്ടും ജുഡീഷ്യൽ കസ്റ്റഡിയിലേക്ക് മാറ്റുകയായിരുന്നു.

കോടതിയിൽ ഹാജരാക്കും മുമ്പ് വൈദ്യപരിശോധനക്കായി ഫോർട്ട് ആശുപത്രിയിലും ജനറൽ ആശുപത്രിയിലും എത്തിച്ചിരുന്നു.രണ്ടു തവണ ജാമ്യാപേക്ഷ നിരസിച്ചതിനെ തുടര്‍ന്ന് 16 ദിവസമായി രാഹുല്‍ ഈശ്വര്‍ റിമാന്‍ഡിലായിരുന്നു. തുടക്കത്തിൽ ജയിലില്‍ നിരാഹാരസമരം നടത്തിയ രാഹുല്‍ പിന്നീട് നിർത്തി. സമൂഹമാധ്യമത്തിലൂടെ അധിക്ഷേപിച്ചെന്ന യുവതിയുടെ പരാതിയിലെടുത്ത കേസിൽ നവംബർ 30നാണ് രാഹുൽ ഈശ്വറിനെ സൈബർ പൊലീസാണ് അറസ്റ്റ് ചെയ്തത്..

Leave a Reply

Your email address will not be published. Required fields are marked *