രണ്ടര വയസുകാരനായ കൈകുഞ്ഞിനെ ബസിൽ മറന്ന് മാതാവ് . രണ്ടര വയസുകാരനായ കൈകുഞ്ഞിനെ ബസിൽ മറന്ന് മാതാവ്.വളയം-വടകര റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസിലാണ് രണ്ടര വയസുകാരനെ മാതാവ് മറന്നുവച്ചത്.തിങ്കളാഴ്ചയാണ് സംഭവം. ഓർക്കാട്ടേരിക്ക് സമീപത്തെ സ്റ്റോപ്പിൽ നിന്നാണ് രണ്ട് സ്ത്രീകളും കുഞ്ഞും ബസിൽ കയറിയത്.വടകര പുതിയ ബസ് സ്റ്റാൻഡിൽ എത്തിയപ്പോഴാണ് ഡ്രൈവർക്ക് സമീപം ഗിയർ ബോക്സിന് മുകളിൽ ഒറ്റയ്ക്ക് ഇരിക്കുന്ന പിഞ്ചുകുഞ്ഞിനെ കണ്ടത്.വിവരം പോലീസിൽ അറിയിക്കാൻ ജീവനക്കാർ ശ്രമിക്കുന്നതിനിടെ മാതാവും മറ്റൊരു സ്ത്രീയും എത്തി കുഞ്ഞിനെ കൊണ്ടുപോയി.
മലപ്പുറം: ചോക്കാട് കോട്ടപ്പുഴയിലെ മലവെള്ളപ്പാച്ചിലിൽ നടന്നത് നിർഭാഗ്യകരമായ സംഭവമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. കാണാതായ സ്ത്രീക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബാംഗങ്ങൾക്ക് ആവശ്യമായ എല്ലാവിധ സഹായങ്ങളും സർക്കാർ ചെയ്തുകൊടുക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. പൂക്കോട്ടുംപാടം സന്ദർശിച്ച ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു മുഖ്യമന്ത്രി.നിർഭാഗ്യകരമായ സംഭവമാണ് ഇവിടെ നടന്നത്. മഴക്കാലം പോലുമായിരുന്നില്ല. അപ്രതീക്ഷിതമായെത്തിയ മലവെള്ളം വലിയ ദുരന്തമായി മാറുകയായിരുന്നു. ടൂറിസ്റ്റ് സ്പോട്ട് ആയി പ്രഖ്യാപിച്ച സ്ഥലമല്ല ഇവിടം. നല്ല ഭംഗിയുള്ള സ്ഥലമാണെന്ന് സമൂഹമാധ്യമങ്ങളിൽ വീഡിയോകൾ Read More…
അച്ചടക്കമില്ലാത്തവരെ വെച്ചുപൊറുപ്പിക്കില്ല; അൻവറിന്റെ ആരോപണത്തില്‍ അന്വേഷണം പ്രഖ്യാപിച്ച് മുഖ്യമന്ത്രി ഉന്നത പോലീസ് ഉദ്യോഗസ്ഥർക്കെതിരെ പി.വി.അൻവർ എംഎല്‍എ ഉയർത്തിയ ആരോപണങ്ങളില്‍ അന്വേഷണം പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ.എഡിജിപി എം.ആർ. അജിത് കുമാർ അടക്കമുള്ളവർക്കെതിരെയുള്ള ആരോപണങ്ങളില്‍ ഡിജിപി തല അന്വേഷണമാകും നടത്തുക. ഉന്നത പോലീസ് ഉദ്യോഗസ്ഥൻ തന്നെ ഇത് സംബന്ധിച്ച് അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. അച്ചടക്കത്തിന് വിരുദ്ധമായി പ്രവർത്തിക്കുന്നവരെ വെച്ചുപൊറുപ്പിക്കില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. എം.ആർ.അജിത് കുമാർ പങ്കെടുത്ത പോലീസ് അസോസിയേഷൻ സമ്മേളന വേദിയിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. ‘ഇപ്പോള്‍ ഉയർന്നിട്ടുള്ള കാര്യങ്ങളില്‍ Read More…