Blog

അടഞ്ഞുകിടക്കും.

ബാങ്ക് ജീവനക്കാർ ആഹ്വാനം ചെയ്ത രാജ്യവ്യാപക പണിമുടക്കിനെത്തുടർന്ന് തുടർച്ചയായി അഞ്ച് ദിവസം ബാങ്കുകള്‍ അടഞ്ഞുകിടക്കും.

സെപ്റ്റംബര്‍ 28 മുതല്‍ 30 വരെയാണ് യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സ് (UFBU) രാജ്യവ്യാപകമായി ബാങ്ക് പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. സെപ്റ്റംബര്‍ 26 (നാലാം ശനി), 27 (ഞായര്‍) ബാങ്ക് അവധി ആയതിനാല്‍ തുടർച്ചയായി അഞ്ച് ദിവസം ബാങ്കിങ് സേവനങ്ങള്‍ തടസ്സപ്പെടും.

നേരത്തെ നടത്തിയിരുന്ന പണിമുടക്കിൻ്റെ തുടർച്ചയായാണ് മൂന്ന് ദിവസത്തെ പണിമുടക്ക്. ആഴ്ചയില്‍ അഞ്ച് ദിവസം ജോലി, രണ്ട് ദിവസം അവധി എന്നീ ആവശ്യം ഉന്നയിച്ചാണ് ബാങ്ക് ജീവനക്കാർ പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. പണിമുടക്കിനെ തുടർന്ന് ശാഖാ തല സേവനങ്ങള്‍ തടസപ്പെടാന്‍ സാധ്യതയുള്ളതിനാല്‍ ഇടപാടുകാർക്ക് എസ്ബിഐ ജാഗ്രതാ നിർദേശം നല്‍കിയിട്ടുണ്ട്.

എടിഎം പണലഭ്യത, ചെക്ക് ക്ലിയറന്‍സ് പോലുള്ള സേവനങ്ങളെ ബാങ്ക് സമരം ബാധിച്ചേക്കുമെന്നാണ് അറിയിപ്പ്. തുടർച്ചയായി സമരങ്ങള്‍ നടത്തിയിട്ടും ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ ഒക്ടോബര്‍ 26 മുതല്‍ അനിശ്ചിതകാല പണിമുടക്ക് നടത്തുമെന്നും ബാങ്ക് യൂണിയനുകള്‍ വ്യക്തമാക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *