Blog

നാരങ്ങമിഠായി അവധിക്കാല ക്യാമ്പ് സമാപിച്ചു.

മുദാക്കൽ, ചെമ്പൂര്,
ഹരിശ്രീ സാംസ്കാരിക സംഘടന കുട്ടികളുടെ അവധിക്കാല ക്യാമ്പ് സംഘടിപ്പിച്ചു. നാരങ്ങ മിഠായി എന്ന പേരിൽ ചെമ്പൂര് ഗവൺമെൻറ് എൽപിഎസ് നടന്ന അവധിക്കാല ക്യാമ്പിൽ
നാടൻപാട്ട്, കഥഅവതരണം, ചിത്രരചന ,കളരിപരിശീലനം നാടൻകലകൾ, പ്രഥമ ശുശ്രൂഷ പരിശീലനം, മാജിക് തിയേറ്റർ, ഷോർട്ട് ഫിലിം പ്രദർശനം എന്നിവ സംഘടിപ്പിച്ചിരുന്നു
രണ്ടു ദിവസങ്ങളിലായി നടന്ന ക്യാമ്പിന്റെ സമാപന സമ്മേളനം കവിയും ഗാനരചയിതാവുമായ രാധാകൃഷ്ണൻ കുന്നുംപുറം ഉദ്ഘാടനം ചെയ്തു. ഹരിശ്രീ പ്രസിഡണ്ട് വിശാഖ് യു.എസ് അധ്യക്ഷനായി. അർജുൻ മോഹൻ സ്വാഗതം പറഞ്ഞു. രക്ഷാധികാരി ജയകുമാർ മഹേഷ് കെ , രക്ഷാധികാരി ജയകുമാർ ഗ്രാമപഞ്ചായത്ത് അംഗം മഹേഷ്, സ്കൂൾ പി ടി എ പ്രസിഡണ്ട്
എംബി ദിനേശ് വിഷ്ണു.ഡി അഭിനു കുമാർ തുടങ്ങിയവർ പങ്കെടുത്തു.ക്യാമ്പിലെ കുട്ടികളെ ഉൾപ്പെടുത്തി നിർമ്മിച്ച ഷോർട്ട് ഫിലിം പ്രദർശിപ്പിച്ചു. ഷോർട്ട് ഫിലിം നിർമാണത്തിന്റെ ഭാഗമായി അശ്വിൻ അശോകന് ഹരിശ്രീയുടെ ഉപഹാരം ചടങ്ങിൽ വച്ച് സമ്മാനിച്ചു.

Leave a Reply

Your email address will not be published. Required fields are marked *