Blog

അഞ്ചലിൽ പോലീസുകാരന്റെ വീട്ടിലിരുന്നബൈക്ക് കത്തിച്ച സംഭവത്തിൽ ശൂരനാട് സ്വദേശിനി അടക്കം രണ്ടു യുവതികൾ പോലീസ് പിടിയിൽ, കസ്റ്റഡിയില്‍ ആത്മഹത്യാശ്രമം.

പുനലൂര്‍. കൊല്ലം അഞ്ചലിൽ പോലീസുകാരന്റെ വീട്ടിലിരുന്നബൈക്ക് കത്തിച്ച സംഭവത്തിൽ തിരുവനന്തപുരത്ത് എൻട്രൻസ് കോച്ചിങ്ങിന് പഠിക്കുന്ന രണ്ടു യുവതികൾ പോലീസ് പിടിയിൽ..

യുവതികളെ മെഡിക്കൽ പരിശോധനക്ക് കൊണ്ടുപോയി തിരികെ വരുതിനിടയിൽ യുവതികളിൽ ഒരാൾ എലിവിഷം കഴിച്ചു ആത്മഹത്യക്ക് ശ്രമിച്ചു. യുവതിയെ പാരിപ്പള്ളി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു

കൊല്ലം ശൂരനാട് സ്വദേശി ആരതി ആരതിയുടെ സുഹൃത്ത് ഇടുക്കി സ്വദേശിനിയായ ഗായത്രി മോഹനുമാണ് പോലീസ് പിടിയിലായത്.ആരതിയാണ് എലിവിഷംകഴിച്ചു ആത്മഹത്യക്കു ശ്രമിച്ചത്.

ഈ ശനിയാഴ്ച രാത്രിയാണ് ആറന്മുള പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ ആയിട്ടുള്ള അഞ്ചൽ ആർച്ചലിൽ താമസിച്ചു വരുന്ന വിവേകിന്റെ വീടിന്റെ ഷെഡ്ഡിൽ സൂക്ഷിച്ചിരുന്ന ബുള്ളറ്റ് കത്തിക്കുകയും വീടിന്റെ സിറ്റൗട്ടിൽ കരിഓയിൽ ഒഴിക്കുകയും വിവേക് ഡൂട്ടി ചെയ്യുന്ന സമയം ksu പ്രവർത്തകരെ കോളേജിൽ വെച്ച് ലാത്തിയടിചതിന്റെ വൈരാഗ്യം ആണെന്നുള്ള രീതിയിൽ ഭീഷണി കത്ത് എഴുതി വയ്ക്കുകയും ചെയ്തിരുന്നത്.ഈ സംഭവത്തിലാണ് അഞ്ചൽ പോലീസ് സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് രണ്ട് യുവതികളും പോലീസ് പിടിയിലായത്.

അഞ്ചു മാസങ്ങൾക്കു മുന്നേ വിവേകുമായിആരതിയുടെ വിവാഹം നിശ്ചയം കഴിഞ്ഞിരുന്നു. എന്നാൽ പിന്നീട് വിവേക് വിവാഹത്തിൽ നിന്നും പിന്മാറുകയായിരുന്നു തുടർന്ന് വിവാഹ നിശ്ചയത്തിന് ചിലവായ തുക നൽകി ആരതിയുടെ കല്യാണത്തിൽ നിന്നുംവിവേക് പിന്മാറി.അതിനെ തുടർന്നുണ്ടായ മാനസിക വൈരാഗ്യമാണ് സംഭവത്തിലേക്ക് നയിച്ചത് എന്നാണ് പോലീസ് പറയുന്നത്.

ഈ കഴിഞ്ഞ ഇരുപത്തിയൊന്നാം തീയതി ആരതി സുഹൃത്തായിട്ടുള്ള ഗായത്രിയെ കൊണ്ട് പെട്രോൾ വാങ്ങി സൂക്ഷിച്ചതിന് ശേഷം ഇരുപത്തിമൂന്നാം തീയതി വൈകിട്ട് വിവേകിന്റെ താമസ സ്ഥലമായ അഞ്ചൽ അർച്ചലിൽ എത്തുകയും ആളൊഴിഞ്ഞ ഭാഗത്ത് തങ്ങിയതിനു ശേഷം രാത്രിയിൽ വീട്ടിലെത്തി ബൈക്ക് കത്തിക്കുകയായിരുന്നു എന്നുള്ള വിവരമാണ് പോലീസ് പറയുന്നത്. എന്നാൽ യുവതികൾക്ക് പ്രദേശവാസികൾ ആയിട്ടുള്ളവരുടെ സഹായം ലഭിച്ചിട്ടുണ്ടോ എന്നുള്ള കാര്യം പോലീസ് പരിശോധിച്ചു വരികയാണ്. സംശയം തോന്നിയ പലരെയും പോലീസ് ചോദ്യം ചെയ്തു. പ്രദേശത്തെ സിസിടിവിദൃശ്യങ്ങൾ പരിശോധിച്ചതിൽ വിവേകിന്റെ വീടിന് അടുത്തായിട്ടുള്ള രാത്രി സമയം യുവതികൾ ചെലവഴിച്ചതിനുശേഷംവെളുപ്പിനെഅതുവഴി വന്ന ഓട്ടോറിക്ഷയിൽ കയറുകയും മാവളയിൽ എത്തിയതിനുശേഷം ഓട്ടോറിക്ഷ കൂലി ഗൂഗിൾ ആയി നൽകുകയും ചെയ്തതായ് പോലീസ് കണ്ടെത്തി.

രണ്ട് യുവതികൾ കയറുകയും സഞ്ചരിച്ചതിന്റെ തുക ഗൂഗിൾ പേ ചെയ്തുകൊടുക്കുകയും ചെയ്തതായി പോലീസ് കണ്ടെത്തി. തുടർന്നുള്ള അന്വേഷണത്തിലാണ് യുവതികൾ തിരുവനന്തപുരത്തെ എൻട്രൻസ് കോച്ചിംഗ് സെന്ററിലെ ഹോസ്റ്റലിൽ നിന്നുംരണ്ടു പേരും പിടിയിലാകുന്നത്..

ഇവരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത ശേഷം പുനലൂർ താലൂക്ക് ആശുപത്രിയിലേക്ക് മെഡിക്കൽ പരിശോധനക്ക് കൊണ്ട് പോയി തിരികെ വരുന്ന സമയം ആരതി എലിവിഷം കഴിച്ചു എന്നുള്ള കാര്യം ആരതി പോലീസിനോട് പറഞ്ഞു.

തുടർന്ന് ആരതിയെ പുനലൂർതാലൂക്ക് ആശുപത്രിയിലും പിന്നീട് പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. പോലീസ് രണ്ടുപേരുടെയും അറസ്റ്റ്‌ രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *