കോടതി മുറ്റത്ത് വച്ച് അഭിഭാഷകന്റെ കഴുത്തറുത്ത് പ്രതി,,,, പിന്നാലെ മജിസ്ട്രേറ്റിന് മുന്നിൽ കീഴടങ്ങി,,,,, കോടതിയുടെ പുറത്തുവച്ച് ജൂനിയർ അഭിഭാഷകനെ വെട്ടി പരുക്കേല്പ്പിച്ചു. തമിഴ്നാട്ടിലെ കൃഷ്ണഗിരിയിലാണ് സംഭവം. ആളുകള് നോക്കി നില്ക്കേ അരിവാളുകൊണ്ടായിരുന്നു ആക്രമണം. സത്യനാരായണൻ എന്ന അഭിഭാഷകൻ്റെ ജൂനിയറായ കണ്ണനാണ് (30) പരുക്കേറ്റത്. മാറ്റൊരു അഭിഭാഷകനായ ആനന്ദ് കുമാർ (39) എന്ന പ്രതിയെ പോലീസ് അറസ്റ്റു ചെയ്തു. സംഭവ ശേഷം ആനന്ദ് ഹൊസൂർ ജുഡീഷ്യല് മജിസ്ട്രേറ്റ് കോടതി രണ്ടില് കീഴടങ്ങുകയായിരുന്നുവെന്ന് പോലീസ് അറിയിച്ചു. സംഭവത്തിൻ്റെ ദൃശ്യങ്ങള് സോഷ്യല് Read More…
അഴൂർ കൃഷിഭവൻ അറിയിപ്പ്അഴൂർ ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെയും സംയുക്തഭിമുഖ്യത്തിൽ 2024 ആഗസ്റ്റ് 17 ശനിയാഴ്ച ചിങ്ങം 1നു കർഷകദിനം ആചരിക്കുന്നു. കർഷകദിനത്തിൽ അഴൂർ പഞ്ചായത്തിലെ മികച്ച ജൈവ കർഷകൻ/കർഷക, മികച്ച വിദ്യാർത്ഥി കർഷകൻ /കർഷക, മികച്ച വനിതാ കർഷക, SC/ST വിഭാഗത്തിൽപ്പെട്ട കർഷകർ,മികച്ച മുതിർന്ന കർഷകൻ /കർഷക, മികച്ച വനിത ഗ്രൂപ്പ് കർഷക, മികച്ച വാഴ കർഷകൻ, മികച്ച നാളികേര കർഷകൻ, മികച്ച മത്സ്യ കർഷകൻ, മികച്ച പച്ചക്കറി കൃഷി എന്നീ വിഭാഗത്തിൽപ്പെട്ട കർഷകരെ ആദരിക്കുന്നതിനായി കർഷകരിൽ നിന്നും Read More…
കൊല്ലം ചിതറയിൽ പോലീസുകാരനെ കഴുത്തറുത്ത് കൊലപ്പെടുത്തി. നിലമേൽ വളയിടം സ്വദേശി ഇർഷാദ് (28) ആണ് കൊല്ലപ്പെട്ടത്. അടൂർ ക്യാമ്പിലെ പോലീസ് ഉദ്യോഗസ്ഥനാണ് കൊല്ലപ്പെട്ട ഇർഷാദ്. സംഭവത്തിൽ ഇർഷാദിന്റെ സുഹൃത്ത് സഹദിനെ പോലീസ് കസ്റ്റഡിയിലെടുത്തു. സഹദിന്റെ വീട്ടിൽവച്ചാണ് ഇർഷാദിനെ കൊലപ്പെടുത്തിയതെന്ന് പോലീസ് പറയുന്നു. സഹദ് എംഡിഎംഎ ലഹരിക്കേസിലെ പ്രതിയാണ്. ഇർഷാദിനെ അച്ചടക്ക നടപടിയുടെ ഭാഗമായി ഡ്യൂട്ടിയിൽ നിന്ന് മാറ്റിനിർത്തിയിരിക്കുകയായിരുന്നു. ലഹരി ഇടപാടാണോ കൊലയ്ക്ക് പിന്നിലെന്ന് പോലീസ് സംശയിക്കുന്നുണ്ട്.സഹദിനെ ചോദ്യം ചെയ്യുകയാണെന്ന് പോലീസ് അറിയിച്ചു.