തിരുവനന്തപുരം. മയക്കുമരുന്നു കേസിലെ അന്താരാഷ്ട്ര കുറ്റവാളിയെ രക്ഷിക്കാൻ കോടതിയിലിരുന്ന തൊണ്ടിമുതൽ തട്ടിയെടുത്ത് തിരിമറി നടത്തിയ വിവാദ കേസിൽ മുൻമന്ത്രിയും തിരുവനന്തപുരം എം എൽ എയുമായ ആൻ്റണി രാജുവിന് മൂന്ന് വർഷം തടവുശിക്ഷ. നിയമസഭാംഗത്വം അസാധുവാകും പൊതുപ്രവർത്തകർക്കുള്ള കേസുകളുടെ കോടതിയായ നെടുമങ്ങാട് കോടതിയാണ് ശിക്ഷവിധിച്ചത് ഗൂഡാലോചന വ്യാജരേഖ ചമക്കൽ വഞ്ചന അടക്കമുള്ള കുറ്റങ്ങൾ രാവിലെ ബോധ്യപ്പെട്ടിരുന്നു.
കൊട്ടാരക്കരയില്‍ ബസ് കാത്തു നിന്ന കുട്ടികള്‍ക്ക് മേല്‍ ടിപ്പർ പാഞ്ഞു കയറി. വാഹനത്തിന് അടിയിൽപ്പെട്ട മൂന്നു പേർ മരിച്ചതായാണ് പ്രാഥമിക റിപ്പോർട്ടുകൾ. നിയന്ത്രണം വിട്ട ടിപ്പര്‍ ലോറി ബസ് സ്റ്റോപ്പിലേക്ക് പാഞ്ഞു കയറുകയായിരുന്നു. മുക്കോളി മുക്കിലായിരുന്നു സംഭവം. മണ്ണ് കയറ്റി വന്ന ലോറിയാണ് ബസ് കാത്തു നിന്നവരുടെ മേല്‍ മറിഞ്ഞത്. അമിത വേഗതയിലെത്തിയ ലോറി ബസ് സ്റ്റോപ്പില്‍ ഇടിക്കുകയും, ബസ് കാത്തു നിന്ന കുട്ടികളുടെ മേലേക്ക് മറിയുകയുമായിരുന്നു. കുട്ടികള്‍ മണ്ണിനടിയില്‍പ്പെടുകയായിരുന്നു.
വിദ്യാഭ്യാസശില്പ്പശാല സംഘടിപ്പിച്ചു കലാനികേതൻ കലാകേന്ദ്രത്തിൻ്റെ ആഭിമുഖ്യത്തിൽ കടയ്ക്കാവൂർ ടാഗൂർ കോളേജിൽ വിദ്യാഭ്യാസ ശില്പശാല സംഘടിപ്പിച്ചു. “വിദ്യാർത്ഥികളും സാമൂഹ്യ ജീവിതവും” എന്ന വിഷയത്തിൽ നടന്ന ശില്‍പ്പശാല കവിയും ഗാനരചയിതാവുമായ രാധാകൃഷ്ണൻ കുന്നുംപുറം ഉദ്ഘാടനം ചെയ്തു.അഡ്വ.എ. റസൂൽഷാൻഅധ്യക്ഷനായി. കവിയും എഴുത്തുകാരനുമായ ബിനുവേലായുധൻ മുഖ്യപ്രഭാഷണം നടത്തി. സജിതിലകൻ വിഷയാവതരണം നടത്തി. അനിൽ സ്വാഗതം പറഞ്ഞു. ബിനുലാൽ ലഹരി വിരുദ്ധ സന്ദേശം നൽകി. സുനിൽ കുമാർ നന്ദിപറഞ്ഞു.