Blog

നെടുമ്പാശേരി: നെടുമ്പാശേരിയില്‍ വിമാനം താഴ്ന്ന് പറന്ന് വീടിന്റെ മേല്‍ക്കൂര തകര്‍ന്നു.

.

അത്താണി കേരള ഫാര്‍മസിക്ക് സമീപമുള്ള ശാന്തിനഗര്‍ സ്വദേശി കാട്ടുപ്പറമ്പില്‍ വീട്ടില്‍ സൈമണ്‍ ജെ ജെയുവടെ വീടിന്റെ മേല്‍ക്കൂരയാണ് തകര്‍ന്നത്.
അപകടത്തില്‍ വീട്ടുടമയ്ക്ക് പരിക്കേറ്റിട്ടുണ്ട്. ഞായറാഴ്ച രാവിലെ 8.30-ഓടെയാണ് സംഭവം. അപകട സമയത്ത് സൈമണും ഭാര്യയും വീട്ടില്‍ ഉണ്ടായിരുന്നു. അപകടത്തില്‍ സൈമണിന്റെ തോളിന് പരുക്കേറ്റതായാണ് വിവരം. അപകടസമയത്ത് പുറത്തേക്കിറങ്ങി ഓടാന്‍ ശ്രമിക്കുന്നതിനിടെയാണ് വീട്ടുടമയുടെ മേല്‍ ഓടിളകി വീഴുന്നത്. അപകട വിവരം സിയാല്‍ അധികൃതരെ അറിയിച്ചതായി കുടുംബം പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *