കൊല്ലം: കുട്ടിക്കാലത്ത് കളിച്ച ‘കള്ളനും പൊലീസും’ കളിയിലെ പോലീസ് മോഹം സഫലമാക്കി ഒരേ ദിവസം കാക്കി അണിഞ്ഞ് ഒരു സഹോദരിയും സഹോദരനും.

കടയ്ക്കൽ മടത്തറ സ്വദേശികളായ പ്രിയങ്കയും പ്രജിത്തുമാണ് കഠിനാധ്വാനത്തിലൂടെ കേരള പോലീസിന്റെ ഭാഗമായി നാടിന് അഭിമാനമായി മാറിയത്
കേന്ദ്ര സർക്കാരിന്റെ ടീ ബോർഡിൽ നിന്ന് വിരമിച്ച അച്ഛൻ വിജയകുമാറിന്റെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു മക്കളെ പൊലീസുകാരാക്കണം എന്നത്. ഈ ആഗ്രഹമാണ് ഇപ്പോൾ ഇരുവരും ചേർന്ന് യാഥാർത്ഥ്യമാക്കിയിരിക്കുന്നത്.

