പയ്യന്നൂർ. ബേബി മെമ്മോറിയൽ ആശുപത്രിയിലെ ചികിത്സാപ്പിഴവിൽ
വെന്റിലേറ്ററിലായിരുന്ന ഒന്നര വയസ്സുകാരൻ മരിച്ചു. സൂരജ്–വിജിഷ ദമ്പതികളുടെ ഒന്നര വയസ്സുകാരനായ ദേവാൻഷ് ശൗര്യയാണ് മരിച്ചത്. ചുണ്ടിന് മുറിവ് പറ്റിയതിനെ തുടര്‍ന്ന് കഴിഞ്ഞ ഞായറാഴ്ചയാണ് കുട്ടിയെ പയ്യന്നൂര്‍ ബിഎംഎച്ചില്‍ പ്രവേശിപ്പിച്ചത്.

ആശുപത്രിയിൽ വച്ച് അനസ്തേഷ്യ നൽകിയതിനെ തുടർന്നാണ് കുട്ടി അബോധാവസ്ഥയിൽ ആയത്. കണ്ണൂർ ബേബി മെമ്മോറിയൽ ആശുപത്രിയിലെ വെന്റിലേറ്ററിൽ ആയിരുന്നു കുട്ടി ഇന്നലെ രാത്രി 10 മണിയോടുകൂടിയാണ് മരണപ്പെട്ടത്. കുട്ടിയുടെ മൃതദേഹം ഇന്ന് പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും.
സംഭവത്തിന് പിന്നാലെ ആശുപത്രിയില്‍ യുവജന സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. കുടുംബം പരാതി നല്‍കിയതിന് പിന്നാലെ അനസ്തീഷ്യ നല്‍കിയ ഡോക്ടര്‍ അഞ്ജലി പൊതുവാളിനെതിരെ പൊലീസ് കേസെടുത്തിരുന്നു. ഡോക്ടറുടെ അശ്രദ്ധ കാരണം കുട്ടിക്ക് ബ്രെയിന്‍ ഡാമേജ് സംഭവിച്ചെന്ന് എഫ്‌ഐആറില്‍ പറയുന്നു.

