തിരുവനന്തപുരം: ചക്കയിടാന്‍ കയറുന്നതിനിടെ ഏണിയില്‍ നിന്ന് വീണ ഗൃഹനാഥന്‍ ചികിത്സയിലിരിക്കെ മരിച്ചു.

തിരുവനന്തപുരം വര്‍ക്കലയില്‍ ആണ് സംഭവം. ഇലകമണ്‍ ചാരുംകുഴി സ്വദേശി സജീവ് (55) ആണ് മരിച്ചത്. ജൂണ്‍ 14ന് വീട്ടിലെ പ്ലാവില്‍ ചക്കയിടാന്‍ കയറുന്നതിനിടെയാണ് അപകടം ഉണ്ടായത്. കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെയായിരുന്നു മരണം സംഭവിച്ചത്

