Blog

വെള്ളല്ലൂർ സംഭവത്തിൽ കിളിമാനൂർ പൊലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.

സംഭവസ്ഥലത്ത് ഫോറൻസിക്, ബോംബ് സ്കോഡ്, ഡോഗ്സ്കോഡ് എന്നീ വിഭാഗങ്ങൾ പരിശോധന നടത്തി. ചെറിയ പടക്കങ്ങളും, വെടിമരുന്ന് തുടങ്ങിയവ കണ്ടെടുത്തു.

നിർമ്മാണം പൂർത്തിയാകാത്ത പഴയവീട്ടിനുള്ളിൽ ഗ്ലാസും അലുമിനിയം ഫേബ്രിക്കേഷനും ചെയ്തു ഒരു ക്യാബിൻ നിർമ്മിച്ചിരുന്നു. ഇതിനുള്ളിൽ ആയിരുന്നു ക്രൂര മർദ്ദനം നടന്നത്.

അനിൽകുമാറിനെ ക്രൂരമായി മർദ്ദിക്കുന്നതിനിടയിൽ മകളെ വിവാഹം ചെയ്തു തരുന്നത് സംബന്ധിച്ചു ഉടൻ തീരുമാനമെടുത്തില്ലെങ്കിൽ കുടുംബത്തെ മുഴുവൻ വകവരുത്തും എന്നായിരുന്നു ഭീഷണി. കുറച്ചുനാൾ മുൻപ് ഇവരുടെ സമീപത്തുള്ള ഒരു വീട്ടിൽ ഒരു പെൺകുട്ടി കഴുത്തറുത്ത നിലയിൽ കൊല്ലപ്പെട്ടിരുന്നു. ആ ദുരനുഭവം അനിൽകുമാറിന്റെ മകൾക്കും ഉണ്ടാകുമെന്നായിരുന്നു ഭീഷണി. ഈ സംഭവങ്ങൾ പുറത്തു പറഞ്ഞാൽ എല്ലാവരെയും കൊല്ലുമെന്നും സുധീഷ് അനിൽകുമാറിന്റെ മകൻ അച്ചുവിനോട് പറഞ്ഞു. സുധീഷും കണ്ടാലറിയാവുന്ന മറ്റു നാല് പേരുമാണ് പ്രതികൾ.

Leave a Reply

Your email address will not be published. Required fields are marked *