കിളിമാനൂർ വെള്ളല്ലൂർ മർദ്ദന കേസിൽ മൂന്ന് പ്രതികൾ അറസ്റ്റിൽ.

ആരോമൽ, അരുൺ, ലാൽ കൃഷ്ണ എന്നിവരാണ് പിടിയിലായത്.
ഇവർ ചിതറയിലെ ആളൊഴിഞ്ഞ ഒരു വീട്ടിൽ ഒളിവിൽ താമസിക്കുകയായിരുന്നു.
പോലീസ് എത്തുന്നത് അറിഞ്ഞ് ഇവർ അവിടെ നിന്നും രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല.
ചിതറ പോലീസ് സ്റ്റേഷനിൽ എത്തിച്ച പ്രതികളെ ഇന്ന് കിളിമാനൂർ പോലീസിന് കൈമാറും.
പ്രധാന പ്രതി സുധീഷും ഈ വീട്ടിൽ ഉണ്ടായിരുന്നതായാണ് സൂചന.
സുധീഷിന് വേണ്ടിയുള്ള തിരച്ചിൽ ഊർജ്ജിതമാക്കി.
ആറ്റിങ്ങൽ ഡിവൈ.എസ്.പി സന്തോഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തുന്നത്.

