സംസ്ഥാനത്ത് എല്ലാ ബസുകളിലും കാമറ സ്ഥാപിക്കണമെന്ന് സ്റ്റേറ്റ് ട്രാൻസ്പോർട്ട് അതോറിറ്റി ഉത്തരവ്.കെഎസ്ആർടിസി, സ്വകാര്യ ബസുകള്, സ്കൂള് ബസുകള് എന്നിവയ്ക്കാണ് ഉത്തരവ് ബാധകമാകുന്നത്. ബസിൻ്റെ മുൻവശം, പിൻവശം, അകംഭാഗം കാണുന്ന രീതിയില് മൂന്ന് കാമറകളാണ് സ്ഥാപിക്കേണ്ടത്. മാർച്ച് 31ന് മുൻപ് കാമറ സ്ഥാപിക്കണമെന്നാണ് നിർദേശം. ഡ്രൈവർ ഉറങ്ങി പോകുന്നത് പരിശോധിക്കാനുള്ള അലാറം കാമറയും ഘടിപ്പിക്കാൻ നിർദ്ദേശമുണ്ട്. ഓട്ടോ റിക്ഷകളില് മീറ്റർ ഇടാതെയാണ് ഓടുന്നതെങ്കില് യാത്രയ്ക്ക് പണം നല്കേണ്ട എന്ന സ്റ്റിക്കറും പതിപ്പിക്കണമെന്നും ഉത്തരവ്.
തിയറ്റർ അവാർഡ് പ്രഖ്യാപിച്ചുപത്തനംതിട്ട ഇന്ത്യൻ തിയറ്റർ രംഗത്തെ വിശ്വനാടക ചലച്ചിത്ര സാംസ്കാരിക പ്രവർത്തകനായിരുന്നഗിരീഷ് കർണാടിന്റെ നാമധേയത്തിൽ പ്രവർത്തിക്കുന്ന സ്മാരകവേദിയുടെ നാലാമത് സമഗ്ര സംഭാവനക്കുള്ള അവാർഡുകൾ പ്രഖ്യാപിച്ചു.പ്രദീപ് മാളവിക (നടൻ), ജയൻമൂരാട് (തിയറ്റർ), ടി.കെ.ജി. നായർ (രാഷ്ട്രീയം, സാംസ്കാരികം), കെ.എം. എബ്രഹാം (സീരിയൽ അഭിനയം), പത്മ ഗിരീഷ് (വിദ്യാഭ്യാസ രംഗത്തെ കലാ-സംസ്കാരികം),ഗോപാൽജി വടയാർ (കവിത, ഹസ്വചിത്രം), സുനിത മനോജ് (അഭിനേത്രി) എന്നിവർക്കാണ് അവാർഡുകൾ. ജേതാക്കളെ പോൾസൺ താണിക്കൽ, മുരളി അടാട്ട്,പ്രകാശ് കണ്ണൂർ എന്നിവരടങ്ങിയ പാനലാണ് തെരഞ്ഞെടുത്തത്. 10,000 രൂപയും Read More…
പേ വിഷമുക്ത കേരളത്തിനായി കിഴുവിലം ജി. വി. ആർ. എം. യൂ. പി. സ്കൂളിൽ ബോധവത്കരണ ക്ലാസ് നടത്തി.കേരള സംസ്ഥാന മൃഗസംരക്ഷണ വകുപ്പിന്റെ ‘പേ വിഷരഹിത കേരളം’ പദ്ധതിയുടെ ഭാഗമായി പേവിഷബാധയെക്കുറിച്ച് വിദ്യാർത്ഥികൾക്കും പൊതുജനങ്ങൾക്കുമായി ബോധവത്കരണ ക്ലാസ് കിഴുവിലം ജി. വി. ആർ. എം. യു. പി. സ്കൂളിൽ സംഘടിപ്പിച്ചു. ലോകാരോഗ്യ സംഘടനയുടെ സഹകരണത്തോടെയായിരുന്നു പരിപാടി. മൃഗസംരക്ഷണ വകുപ്പ് പ്രോജക്ട് ‘റാബീസ് ഫ്രീ കേരള’യുടെ ജില്ലാ വിദ്യാഭ്യാസ ഓഫീസറും CAWA അംഗവുമായ എം. അശ്വനി ക്ലാസ് നയിച്ചു. Read More…