കടയ്ക്കാവൂരിൽ യുവതിയുടെ രണ്ട് കൈക്കും വെട്ടേറ്റു ഒരു കൈ വെട്ടി മാറ്റിയ നിലയിൽ.

കടയ്ക്കാവൂർ ചാവടിമുക്കിൽ നടുറോഡിൽ യുവതിയുടെ കൈവെട്ടിമാറ്റി കടയ്ക്കാവൂർ സ്വദേശിയായ വിജിക്കാണ് വെട്ടേറ്റത് ഇന്ന് ഉച്ചയോടെ നടന്ന ആക്രമണത്തിൽ രണ്ട് കൈകൾക്കും വെട്ടേറ്റു എന്നാൽ വലത്തെ കൈ വെട്ടി മാറ്റിയ നിലയിൽ ആയിരുന്നു. പ്രാഥമിക ചികിത്സയ്ക്കുശേഷം തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റി.
സംഭവത്തിന്റെ പിന്നിൽ യുവതിക്കൊപ്പം താമസിച്ചു വന്ന അഞ്ചുതെങ്ങ് സ്വദേശി അനു ആണെന്നാണ് വിവരം.പ്രതി പോലീസിന്റെ പിടിയിലായതായി സൂചനയുമുണ്ട് പോലീസ് അന്വേഷണം പുരോഗമിക്കുന്നതിനാൽ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തുവിടാൻ ആകില്ല

