വാർത്തകൾ ഒറ്റനോട്ടത്തിൽ👇👇👇👇 കോട്ടയം മെഡിക്കല്‍ കോളേജിലെ കെട്ടിടം ഇടിഞ്ഞ് വീണ് ഒരു സ്ത്രീ മരിച്ച സംഭവത്തെ കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ജില്ലാ കളക്ടറെ ചുമതലപ്പെടുത്തിയെന്ന് വീണ ജോര്‍ജ് ആരോഗ്യ വകുപ്പിന് ബലക്ഷയമോ? ശക്തമായ പ്രതിഷേധവുമായി പ്രതിപക്ഷം. കോട്ടയം മെഡിക്കല്‍ കോളേജില്‍ കെട്ടിടം തകര്‍ന്നു വീണ് ഒരു സ്ത്രീ മരിച്ച സംഭവത്തില്‍ ആരോഗ്യ വകുപ്പിനെതിരെ സംസ്ഥാന വ്യാപകമായി പ്രതിപക്ഷ പാര്‍ട്ടികളുടെ പ്രതിഷേധം. തിരുവനന്തപുരത്ത് മന്ത്രി വീണ ജോര്‍ജിന്റെ വസതിയിലേക്ക് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധ മാര്‍ച്ച് നടത്തി. വീണ Read More…
കോട്ടയം: നിയമവിരുദ്ധ സര്‍വീസ് നടത്തിയതോടെ റോബിന് ബസ് തടഞ്ഞ് എംവിഡി. കാഞ്ഞിരപ്പള്ളി-പാലാ റൂട്ടില്‍ ഓടുന്ന ബസ് ഈരാറ്റുപേട്ടയില്‍ വെച്ച് ഇന്നലെ രാത്രിയാണ് തടഞ്ഞത്. ബസിന് പെര്‍മിറ്റ് ഇല്ലെന്ന് എംവിഡി പറഞ്ഞു. വണ്ടി സര്‍വീസ് നടത്താന്‍ ആഗസ്റ്റ് 30 വരെ കോടതി ഉത്തരവുണ്ടെന്നാണ് ഉടമ റോബിന് ഗിരീഷിന്റെ വാദം.പെര്‍മിറ്റിന്റെ പേരില്‍ മോട്ടോര്‍ വാഹന വകുപ്പിനോടും എൽഡിഎഫ് സര്‍ക്കാരിനോടും ഏറ്റുമുട്ടിയതോടെയാണ് റോബിന് വാര്‍ത്തകളില്‍ ഇടം നേടിയത്. കോണ്‍ട്രാക്ട് കാര്യേജ് ബസുകള്‍ക്ക് ആളെ കയറ്റാന്‍ അധികാരമില്ലെന്നിരിക്കെ തുടര്‍ച്ചയായ പെര്‍മിറ്റ് ലംഘനം ചൂണ്ടിക്കാട്ടി Read More…
സാങ്കേതിക പിഴവിനെ തുടർന്ന് യൂറോപ്യൻ സ്പേസ് ഏജൻസിയുടെ സൗര നിരീക്ഷണ ഉപഗ്രഹങ്ങൾ വഹിച്ചുകൊണ്ടുള്ള പിഎസ്എൽവി ദൗത്യം വിക്ഷേപണത്തിന് മിനിറ്റുകൾക്കു മുമ്പ് മാറ്റിവച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേയ്സ് സെന്ററിൽ നിന്ന് വൈകിട്ട് 4.08ന് പ്രോബാ–- 3 ഉഗ്രഹങ്ങളുമായി പുറപ്പെടേണ്ടിയിരുന്ന പിഎസ്എൽവി സി 59 ദൗത്യമാണ് മാറ്റിവച്ചത്. കൊറോണോഗ്രാഫ് ഉപഗ്രഹത്തിൻ്റെ പ്രൊപ്പൽഷൻ സിസ്റ്റത്തിലുണ്ടായ പ്രശ്നത്തെ തുടർന്നാണ് വിക്ഷേപണം മാറ്റിയത്. ഇക്കാര്യം ISRO യും യുറോപ്യൻ ബഹിരാകാശ ഏജൻസിയും സ്ഥിരീകരിച്ചു. നാളെ വൈകിട്ട് നാല് ആറിന് വിക്ഷേപണം നടത്തുമെന്ന് ഐഎസ്ആർഒ Read More…