Blog

കുട്ടികളുടെ നാടകാവതണത്തോടെവായനാമാസാചരണം സമാപിച്ചു .

കിഴുവിലം, ഗവൺമെൻ്റ് യു.പി.എസ് വായനാ വാരാചരണസമാപന സമ്മേളനം കവിയും ഗാനരചയിതാവുമായ രാധാകൃഷ്ണൻ കുന്നുംപുറം ഉദ്ഘാടനം ചെയ്തു. വായനാവാരാചരണത്തിൻ്റെ ഭാഗമായ വിദ്യാർത്ഥികൾക്കായി റീഡിങ് വിത്തൗട്ട് ബൗണ്ടറീസ് എന്ന ഇംഗ്ലീഷ് സെമിനാർ നടന്നു. അമ്മ വായന എന്നിവ നടന്നു.

സമാപന സമ്മേളനത്തിൽ
പി. കേശവദേവിന്റെ കഥയെ ആസ്പദമാക്കി എഴുതിയ തീപ്പൊരിയിൽനിന്ന് എന്ന നാടകം കുട്ടികൾ അവതരിപ്പിച്ചു. തുടർന്ന് വൈക്കം മുഹമ്മദ് ബഷീറിന്റെ ജീവിതത്തെ ആസ്പദമാക്കി രചിച്ച ഒപ്പന അരങ്ങേറി.
മദർ പി. ടി .എയുടെ നേതൃത്വത്തിൽ സമാഹരിച്ച പുസ്തകങ്ങൾ സ്‌കൂൾ പ്രഥമ അധ്യാപകൻ ഷൈജു ഏറ്റുവാങ്ങി.വിവിധ മത്സരങ്ങളുടെ ട്രോഫികൾ വിതരണം ചെയ്തു. പി. ടി എ പ്രസിഡണ്ട് നസീം അധ്യക്ഷത വഹിച്ചു. പ്രഥമ അധ്യാപകൻ ഷൈജു സ്വാഗതമാശംസിച്ചു മദർ പി.ടി.എ പ്രസിഡണ്ട് പ്രീത, ബാലമുരളീ കൃഷ്ണൻ,സിംല ടീച്ചർ,സീമ ടീച്ചർ, തുഷാര ടീച്ചർ,ഷെബിൻ ടീച്ചർ, രശ്മി ടീച്ചർ, റൈസി ടീച്ചർ എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *