അന്തർ സംസ്ഥാന വാഹന മോഷണ ശൃംഖലയിലെ മുഖ്യ കണ്ണികളായ 4 പേരെ വിഴിഞ്ഞം പോലീസ് പിടികൂടി.

വിഴിഞ്ഞം പോലീസ് സ്റ്റേഷൻ പരിധിയിലെ കോട്ടപ്പുറം, കരിമ്പള്ളിക്കര സ്വദേശിയായ മൈക്കിൾ എന്ന വ്യക്തിയുടെ ഉടമസ്ഥതയിലുള്ള കാർ കബിളിപ്പിച്ച് തട്ടിയെടുത്ത് കടന്നു കളഞ്ഞ വ്യക്തിയെ കേന്ദ്രീകരിച്ചു, വിഴിഞ്ഞം പോലീസ് നടത്തിയ അന്വേഷണത്തിൽ, കാർ മോഷ്ടിച്ചുകൊണ്ട് കടന്നു കളഞ്ഞ വ്യക്തിയടക്കം അന്തർ സംസ്ഥാന വാഹന മോഷണ ശൃംഖലയിലെ മുഖ്യ കണ്ണികളായ 4 പേരെ വിഴിഞ്ഞം പോലീസ് പിടികൂടി. പത്തനംതിട്ട, പെരുമ്പട്ടി, മല്ലപ്പള്ളി, വെള്ളയിൽ ജോയ്‌സ് വില്ലയിൽ ഉണ്ണിത്താൻ മകൻ ജോയൽ. എസ് (25), കാസർഗോഡ് നിന്നും ഇടുക്കി, പീരുമേട്, മേമല ജംഗ്ഷന് സമീപം അമ്മു ഭവനിൽ മാറി താമസിക്കുന്ന അബ്ദുൽ റഹ്മാൻ മകൻ സാബിർ (21),തൃശ്ശൂർ ജില്ലയിൽ പുല്ലൂർ വില്ലേജിൽ കൊല്ലാടി ക്ഷേത്രത്തിന് സമീപം മനം പള്ളി ഹൗസിൽ രഘു മകൻ പ്രണവ് (31), തമിഴ്നാട് സംസ്ഥാനത്തിൽ തിരുനെൽവേലി ജില്ലയിൽ പാളയം കോട്ട വില്ലേജിൽ ടി ദേശത്ത് ത്രിങ്കാന നയനാർ സ്ട്രീറ്റിൽ ഹൗസ് നമ്പർ 2A യിൽ താമസം മുരുകൻ മകൻ നമ്പി രാജൻ (24 ).എന്നിവരെയാണ് വിഴിഞ്ഞം പോലീസ് പിടികൂടിയത്. ജൂലൈ മാസം 6 ആം തീയതി, ജോയൽ ഒരു ദിവസത്തേയ്ക്ക് കാർ മൈക്കലിന്റെ പക്കൽ നിന്നും റെന്റിനു വാങ്ങി കബിളിപ്പിച്ച് കടന്നുകളയുകയായിരുന്നു. കാറുമായി കടന്നു കളഞ്ഞ ജോയൽ ഇടുക്കിയിലുള്ള സുഹൃത്ത് സാബിറിന്റെ സഹായത്തോടെ, തൃശൂർ സ്വദേശിയായ പ്രണവിന്റെ ഒത്താശയിൽ മധുരയിലെ കാർ മോഷണ സംഘത്തിലെ ഉടമയായ നമ്പി രാജന് കാർ ഏൽപ്പിക്കുകയായിരുന്നു. നമ്പിരാജൻ കാർ ചെന്നൈയിലേക്ക് മാറ്റാൻ ശ്രമിക്കവെയായിരുന്നു പോലീസിന്റെ വലയിൽ അകപ്പെട്ടത്. ടീ കേസിൽ പിടിയിലായ ജോയലും സാബിറും മുൻപും ഇത്തരത്തിൽ വാഹനം മോഷ്ടിച്ച് വിൽക്കാറുണ്ടായിരുന്നു. ടീ കേസിൽ പ്രതിയായ പ്രണവ്, തൃശ്ശൂരിൽ കാപ്പ കേസ്സ് പ്രതിയായിട്ടുള്ള വ്യക്തികൂടിയാണ്. അറസ്റ്റിലായ ജോയലിനെയും, സാബിറിനെയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തിട്ടുള്ളതും , മറ്റു പ്രതികളായ പ്രണവിനെതിരെയും, നമ്പി രാജനെതിരെയും മറ്റു നിയമനടപടികൾ സ്വീകരിച്ചു വരുന്നു. വീണ്ടെടുത്ത കാർ മറ്റു നടപടികൾക്ക് ശേഷം ഉടമയ്ക്ക് കൈമാറും.

