Blog

ആത്മഹത്യ

പരപ്പനങ്ങാടി,,,, മലപ്പുറത്ത് വിദ്യാർഥിനി തൂങ്ങി മരിച്ചു. പരപ്പനങ്ങാടി പുത്തരിക്കൽ
ജയകേരള റോഡ് സ്വദേശിനി ഹാദി റുഷ്ദ(15)യാണ് മരിച്ചത്.പ്ലസ് വണ്ണിന് സീറ്റ്
കിട്ടാത്തതിലെ വിഷമത്തിലാണ് കുട്ടി ആത്മഹത്യ ചെയ്തതെന്ന് കുടുംബം
ആരോപിച്ചു. പ്ലസ് വൺ പ്രവേശനത്തിനു വേണ്ടിയുള്ള രണ്ടാം അലോട്ട്മെന്റിലു സീറ്റ്
ലഭിക്കാത്തതിൽ മനംനൊന്താണ് വിദ്യാർഥിനി ആത്മഹത്യ ചെയ്തതെന്നാണ് കുടുംബം
പോലിസിനു നൽകിയ മൊഴിയിൽ പറയുന്നത്.
പരപ്പനങ്ങാടി എസ്എംഎൻ എച്ച്എസ്എസിൽനിന്നാണ് എസ്എസ്എൽസി
പരീക്ഷയിൽ വിജയിച്ചത്. ഇന്ന് രണ്ടാം അലോട്ട്മെന്റും പ്രസിദ്ധീകരിച്ചപ്പോഴും
വിദ്യാർഥിനിക്ക് പ്രവേശനം ലഭിച്ചിരുന്നില്ല. സഹപാഠികൾക്ക് സീറ്റ് കിട്ടിയതിനാൽ
വിദ്യാർഥിനിക്ക് ഏറെ മനോവിഷമം ഉണ്ടായിരുന്നുവെന്നാണ് ബന്ധുക്കൾ പറയുന്നത്.
ഇന്ന് വൈകീട്ട് അഞ്ചോടെയാണ് വീട്ടിലെ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ
കണ്ടെത്തിയത്. ബന്ധുക്കൾ ഉടൻ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ
എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മയ്യിത്ത് കോട്ടക്കലിലെ സ്വകാര്യ
ആശുപത്രി മോർച്ചറിയിലാണ്.
അതേസമയം, സീറ്റ് ലഭിക്കാത്തതിന്റെ മനോവിഷമത്താലാണ് പെൺകുട്ടി മരിച്ചതെന്ന്
ബന്ധുക്കൾ മൊഴി നൽകിയിട്ടുണ്ടെന്നും അതേക്കുറിച്ച് അന്വേഷണം
നടത്തുകയാണെന്നും പരപ്പനങ്ങാടി പരപ്പനങ്ങാടി സിഐ മാധ്യമങ്ങളോട് പറഞ്ഞു.
പ്ലസ് വണ്ണിന് സീറ്റ് ലഭിക്കാത്തതിനാലാണെന്ന് പൂർണമായും പറയാൻ കഴിയില്ലെന്നും
ഇനിയും അലോട്ട്മെന്റ് ബാക്കിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. കുട്ടിക്ക് അഞ്ച് എ
പ്ലസാണ് ലഭിച്ചത്. ഇനിയും അലോട്ട്മെന്റ് വരാനുണ്ട്. സീറ്റ് കിട്ടിക്കുടായ്കയില്ല.
ജൻമനാ ചെവിക്ക് പ്രശ്നമുണ്ട്. അതിന് പ്ലാസ്റ്റിക് സർജറി ചെയ്യുന്നുണ്ട്.
മാനസികമായി വിഷമം അനുഭവിക്കുന്നതിനാൽ കൗൺസിലിങും നൽകുന്നുണ്ട്.
കൂടുതൽ കാര്യങ്ങളെ കുറിച്ച് അന്വേഷണം നടത്തുന്നുണ്ട്. പ്ലസ് വൺ സീറ്റ്
ലഭിക്കാത്തതിനെ കുറിച്ചും ചികിൽസയെ കുറിച്ചുമെല്ലാം ബന്ധുക്കളുടെ
മൊഴിയിലുണ്ട്. ആത്മഹത്യാ കുറിപ്പോ മറ്റോ കണ്ടെത്തിയിട്ടില്ലെന്നും പോലിസ്
വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *