Blog

വേറിട്ട അനുഭവമായി.

ഇടയ്ക്കോട് ഗവ. LPS ൽ നടന്ന ഓണാഘോഷത്തോടനുബന്ധിച്ച് കുട്ടികളുടെ മുത്തശ്ശിമാരെയും മുത്തശ്ശൻമാരുടെയും സംഗമം സംഘടിപ്പിച്ചു. കുട്ടികളും അധ്യാപകരും ചേർന്ന് എല്ലാപേരെയും സ്വീകരിക്കുകയും ആദരിക്കുകയും ചെയ്തു. കുട്ടികൾക്കൊപ്പം ഓണക്കളികളിലും ഓണപ്പാട്ടുകളിലും പങ്കെടുത്ത അവർ കുഞ്ഞുങ്ങൾക്കൊപ്പം ഓണസദ്യ ഉണ്ടു. ഏറെ പുതുമ ഉണ്ടായിരുന്ന ഈ പരിപാടിയിൽ അവർ അവരുടെ ഓണാനുഭവങ്ങൾ പങ്കുവച്ചത് വേറിട്ട ഒന്നായി മാറി. പരിപാടി സ്കൂൾ വികസന സമിതി ചെയർമാൻ ശ്രീ അനീഷ് ടി അധ്യാപകരായ ശ്രീമതി ലതകുമാരി, ശ്രീമതി പ്രീത, ശ്രീമതി രാജിമോൾ, ശ്രീമതി ഫൗസിയാ ബീവി. ശ്രീമതി സുഷമ ശ്രമതി ബീന എന്നിവർ നേതൃത്വം നൽകി

Leave a Reply

Your email address will not be published. Required fields are marked *