Blog

കുടുംബം രംഗത്ത്.

ശൂരനാട് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിയായ നിരഞ്ജന്റെ (17) മരണവുമായി ബന്ധപ്പെട്ട് സ്കൂൾ അധികൃതർക്കെതിരെ ഗുരുതര ആരോപണങ്ങളുമായി കുടുംബവും രംഗത്ത്. ശൂരനാട് ആനയടി ‘നിരഞ്ജ നിവാസ്’ വീട്ടിൽ കഴിഞ്ഞ ദിവസം പുലർച്ചെ മൂന്ന് മണിയോടെയാണ് നിരഞ്ജനെ മരിച്ച നിലയിൽ കണ്ടെത്തിയത്.

സഹപാഠിയായ പെൺകുട്ടിയോടൊപ്പം സംസാരിച്ചതിന്റെ പേരിൽ മറ്റ് വിദ്യാർത്ഥികളുടെ മുന്നിൽവെച്ച് അധ്യാപകരും പ്രിൻസിപ്പാളും നിരഞ്ജനോട് മോശമായി പെരുമാറിയെന്നും, തുടർന്ന് പെൺകുട്ടിയുടെ രക്ഷിതാക്കളെ ഓഫീസിൽ വിളിച്ചുവരുത്തി അപമാനിച്ചതുമാണ് മരണത്തിന് കാരണമായതെന്ന് വീട്ടുകാർ ആരോപിക്കുന്നു. ഈ സംഭവങ്ങൾ കുട്ടിയിൽ കടുത്ത മനോവിഷമമുണ്ടാക്കിയിരുന്നതായും കുടുംബം വ്യക്തമാക്കുന്നു.

​നവംബർ 23-ന് നിരഞ്ജന്റെ ജന്മദിനമായിരുന്നു , അതിന്റെ ഭാഗമായി അമ്മ നിരഞ്ജനെ കൂട്ടിക്കൊണ്ടുപോയി പുതിയ വസ്ത്രങ്ങൾ വാങ്ങി നൽകിയിരുന്നതായും വീട്ടുകാർ പറയുന്നു. വീട്ടിൽ മറ്റ് പ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ല. കഴിഞ്ഞ ദിവസം നേരത്തെ വീട്ടിലെത്തിയ നിരഞ്ജൻ അസ്വസ്ഥനായിരുന്നുവെന്നും ബന്ധുക്കൾ ഓർമ്മിക്കുന്നു.

സന്തോഷിന്റെയും രാജിയുടെയും മകനാണ് നിരഞ്ജൻ. ഒരു സഹോദരിയുണ്ട്. മൃതദേഹം ശാസ്താംകോട്ട താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സ്കൂളിനെതിരെ നടപടി ആവശ്യപ്പെട്ട് മൃതദേഹവുമായി സ്കൂൾ മുറ്റത്ത് പ്രത്യേകമായി വെച്ച് പ്രതിഷേധിക്കാനാണ് കുടുംബത്തിന്റെയും നാട്ടുകാരുടെയും തീരുമാനം. പ്രതിഷേധത്തിന് ശേഷം ഉച്ചയ്ക്ക് ശേഷമായിരിക്കും സംസ്കാര ചടങ്ങുകൾ നടക്കുക

Leave a Reply

Your email address will not be published. Required fields are marked *