
ശാസ്താംകോട്ട. തടാകത്തിൽ മുങ്ങിമരിച്ചനിലയിൽ യുവതിയുടെ മൃതദേഹം ലഭിച്ചു. ഒപ്പം യുവാവുമുണ്ടെന്നാണ് സൂചന പൂയപ്പള്ളി സ്വദേശി കളായ രാജീവ്, അഭിരാമി (19) എന്നിവർ ജീവനൊടുക്കിയതായാണ് സംശയം. ഇവർ രണ്ടുമാസം മുമ്പ് വീട്ടുകാരുമായി പിണങ്ങി വിവാഹിതരായ താണെന്ന് പൊലീസ് പറയുന്നു. പൂയപ്പള്ളി പൊലീസ് കഴിഞ്ഞ ദിവസവും ഇതുസംബന്ധിച്ച് ഇരുവരെയും വിളിച്ച് സംസാരിച്ചതായി പറയപ്പെടുന്നു.നദി യാത്രകൾ കണ്ടെത്തുക
അമ്പലക്കടവിൽ രണ്ടു ബാഗുകളും രണ്ടു ജോഡി ചെരുപ്പുകളും കണ്ടെത്തിയിട്ടുണ്ട് . രാജീവിൻ്റെ ശരീരം കണ്ടെത്തിയിട്ടില്ല.
പരിശോധന നടക്കുന്നു.

