
കണ്ണൂർ: സിപിഎം മുൻ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഓർമ്മയായിട്ട് ഇന്നേക്ക് നാല് വർഷം. കണ്ണൂരിലെ കോടിയേരി അനുസ്മരണ പരിപാടികളിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനും സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും പങ്കെടുക്കാത്തതിൽ കുടുംബത്തിന് അതൃപ്തി.
തലശ്ശേരിയിലെ അനുസ്മരണ സമ്മേളനം മുൻ അഖിലേന്ത്യാ ജനറൽ സെക്രട്ടറി പ്രകാശ് കാരാട്ടായിരിക്കും ഉദ്ഘാടനം ചെയ്യുക. പയ്യാമ്പലത്തെ പുഷ്പാർച്ചനയിലും ഇരുവരും എത്തില്ല. കഴിഞ്ഞ മൂന്ന് വർഷവും ഇരുവരും കോടിയേരിയുടെ വീട്ടിൽ എത്തിയിരുന്നു. പാർട്ടിയുടെ വിശാല ജില്ലാ സമിതി യോഗങ്ങളിൽ പങ്കെടുക്കുന്നതിനാലാണ് ഇരുവരും കണ്ണൂരിൽ എത്താത്തതെന്നാണ് വിശദീകരണം.

