Blog

യുദ്ധകളം.

തിരുവനന്തപുരം: യൂണിവേഴ്സിറ്റി മെൻസ് ഹോസ്റ്റലിന് മുന്നിൽ സ്ഥിതിഗതികൾ അതീവ ഗുരുതരമാകുന്നു. യൂത്ത് കോണ്‍ഗ്രസ്-എസ്എഫ്ഐ തര്‍ക്കം രൂക്ഷമായതോടെ സ്ഥിതിഗതികള്‍ കൈവിട്ടു. പൊലീസ് ഹോസ്റ്റലില്‍ കയറി ലാത്തിച്ചാര്‍ജ് നടത്തി. പാളയത്ത് പൊലീസ് ലാത്തിച്ചാര്‍ജ് നടത്തുകയും ഗ്രനേഡ് പ്രയോഗിക്കുകയും ചെയ്തു. ഹോസ്റ്റലിന് പുറത്തെ കെ.എസ്.യു-യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് നേരെ പോലീസ് ലാത്തിച്ചാർജ് നടത്തി. ആരംഭിച്ചു. ഇതിനിടെ എസ്.എഫ്.ഐയുടെ കൊടി പ്രതിഷേധക്കാർ കത്തിച്ചു. പോലീസുകാരടക്കം നിരവധി പേർക്ക് സംഘർഷത്തിൽ പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റ പ്രവർത്തകരെ ആംബുലൻസിൽ ആശുപത്രിയിലേക്ക് മാറ്റി.

സിപിഎം നേതാക്കളായ വിഎസ് ജോയ്, വി. ശിവന്‍കുട്ടി എന്നിവരും ഹോസ്റ്റലില്‍ എത്തി. എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പിഎസ് സഞ്ജീവിനും ലാത്തിചാര്‍ജില്‍ പരിക്കേറ്റു. മാര്‍ച്ചിനിടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഹോസ്റ്റലിലേക്ക് അക്രമമഴിച്ചുവിടുകയായിരുന്നുവെന്ന് സഞ്ജീവ് ആരോപിച്ചു. ഹോസ്റ്റലില്‍ കയറി വിദ്യാര്‍ഥികളെ മര്‍ദിക്കുകയായിരുന്നുവെന്ന് ശിവന്‍കുട്ടി പറഞ്ഞു. കോണ്‍ഗ്രസ് എംഎല്‍എമാരായ അബിന്‍ വര്‍ക്കി, സുധീര്‍ ഷാ പാലോട് എന്നിവരും എത്തി. ഗ്യാനേഷ് കുമാറിനെതിരെ സമരം നടത്തുമ്പോള്‍ എന്തിനാണ് എസ്എഫ്ഐ ആക്രമിക്കുന്നതെന്ന് ഇരുവരും ചോദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *